മൂടക്കൊല്ലി വനത്തില്‍ നിന്നും കേഴ മാനിനെ വേട്ടയാടിയ സംഘത്തെ പിടികൂടി

മൂടക്കൊല്ലി: സൗത്ത് വയനാട് വനം ഡിവിഷനില്‍ ചെതലത്ത് റേഞ്ച്, ഇരുളം ഫോറെസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ മൂടക്കൊല്ലി വനഭാഗത്ത് വച്ചു കേഴ മാനിനെ വേട്ടയാടി പിടിച്ച സംഘത്തെ പിടികൂടി. മൂടക്കൊല്ലി സ്വദേശികളായ മാവത്ത് അനില്‍ (48), പഴമ്പിള്ളിയില്‍ റോമോന്‍ (43), എള്ളില്‍ വീട്ടില്‍ വര്‍ഗീസ് എന്ന ജോയി (62), കള്ളിയാട്ട് കുന്നേല്‍ വിഷ്ണു ദിനേശ് (28) എന്നിവരെയാണ് ചെതലത്ത് റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ എം കെ രാജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍ കെ. പി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.വി സുന്ദരേശന്‍, എം.എസ് സുരേഷ്, ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍മാരായ ഷൈനി.സി, അനീഷ.പി, രഞ്ജിത്ത് സി.വി, അശോകന്‍ പി.ബി, ഫോറെസ്റ്റ് ബീറ്റ് അസിസ്റ്റന്റ് രവി എന്നിവര്‍ പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. നാടന്‍ തോക്ക്, കാര്‍, കേഴമാനിന്റെ ജഡം എന്നിവയും കണ്ടെടുത്തു. രണ്ടു മാസത്തിനിടെ മൂടക്കൊല്ലി മേഖലയില്‍ നിന്നും കള്ള തോക്കുമായി പിടികൂടുന്ന രണ്ടാമത്തെ വേട്ട സംഘമാണ് ഇത്. ഈ ഭാഗത്ത് പരിശോധന കര്‍ശനമാക്കുമെന്ന് സൗത്ത് വയനാട് ഡി. എഫ്.ഒ അജിത്.കെ.രാമന്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
7ye76u