OPEN NEWSER

Monday 11. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കടുവ കൊല്ലപ്പെട്ട കേസ്; പ്രതികളെ വെറുതെ വിട്ടു

  • Mananthavadi
02 Oct 2025

മാനന്തവാടി: കടുവ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് മാനന്തവാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സിവില്‍ ജഡ്ജ് എസ്.അമ്പിളി വെറുതെ വിട്ടു.  തോല്‍പ്പെട്ടി അപ്പപ്പാറ ചക്കിണി വീട്ടില്‍ ഭാസ്‌കരന്‍ മകന്‍ രാജന്‍, കണ്ണമംഗലം വീട്ടില്‍ എങ്കിട്ടന്‍ ചെട്ടി എന്നവര്‍ മകന്‍ ഭരതന്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.2011 ഡിസംബര്‍ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. തോല്‍പ്പെട്ടി പുലിവാല്‍ മൂല എന്ന സ്ഥലത്തെ തിരുള്‍ കുന്ന് വീരബാഹു എന്നയാളുടെ സ്വകാര്യ ഭൂമിയിലെ വേലിയില്‍ കുരുങ്ങി ചത്ത നിലയിലായിരുന്നു കടുവയെ കണ്ടെത്തിയത്.പ്രതികളുടെ കൃഷിയിടത്തില്‍ കാട്ടുമൃഗങ്ങള്‍ കയറുന്നതില്‍ നിന്നും തടയുന്ന തിനായി സ്ഥാപിച്ച കെണിയില്‍ കടുവ കുടുങ്ങി കൊല്ലപ്പെട്ടു എന്നായിരുന്നു കേസ്വീരബാഹു എന്ന വരെ മൂന്നാം പ്രതിയായാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ മദ്ധ്യേ അദ്ധേഹം മരണപ്പെട്ടു.പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് കണ്ടാണ് പ്രതികളെ വെറുതെ വിട്ടത്.
പ്രതികള്‍ക്ക് വേണ്ടി അഡ്വ. സുലൈമാന്‍ വി.കെ, അഡ്വ. നൗഫല്‍ ബാരിക്കല്‍ എന്നിവര്‍ ഹാജരായി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ക്ക് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • വേനല്‍ മഴ ശക്തമാകുന്നു; ഇന്നും 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്.
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്.
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
  • ബൈക്ക് മോഷ്ടിച്ച് മുങ്ങിയ വയോധികന്‍ പിടിയില്‍
  • ലഹരി മാഫിയയുടെ തടങ്കലില്‍ നിന്ന് യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പോലീസ്; രണ്ട് പേര്‍ പിടിയില്‍
  • 55 ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍
  • വയനാട് വന്യജീവി സങ്കേതത്തിലെ വനഭാഗങ്ങളില്‍ സ്‌നെയര്‍ പട്രോളിംഗ് നടത്തി
  • പോക്‌സോ കേസില്‍ പിതാവിന് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show