OPEN NEWSER

Saturday 04. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കബനിയിലെ ജലം കര്‍ഷകര്‍ക്കാവശ്യമായ രീതിയില്‍ എത്തിക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് ഓപ്പണ്‍ ഫോറം; മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച വികസന സദസിലെ ഓപ്പണ്‍ ഫോറം പൊതുജന നിര്‍ദ്ദേശങ്ങളാല്‍

  • S.Batheri
03 Oct 2025

മുള്ളന്‍കൊല്ലി: കബനി നദിയിലെ ജലം കര്‍ഷകര്‍ക്കാവശ്യമായ രീതിയില്‍ കൃഷിഭൂമിയില്‍ എത്തിക്കുന്നതിനുള്ള വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുക, ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ ഒരുക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, കാര്‍ഷിക മേഖലയില്‍ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുക, ലൈഫ് പദ്ധതിയില്‍ വാര്‍ഡ് തല വികസന സമിതികള്‍ രൂപീകരിക്കുക, കേന്ദ്രസംസ്ഥാന ഫണ്ടുകള്‍ വിനിയോഗിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ വകുപ്പ് ഭരണസമിതിക്ക് നല്‍കുക, ആരോഗ്യ മേഖലയില്‍ കൃത്യമായ നിയമനങ്ങള്‍ നടത്തുക, പെരിക്കല്ലൂര്‍ കെഎസ്ആര്‍ടിസി ബസ് ഓപറേറ്റിങ് കേന്ദ്രം ഫലപ്രദമായി നടപ്പിലാക്കുക, പാതിരി ചങ്ങല ഗേറ്റ് ചേകാടി വഴി മാനന്തവാടി മെഡിക്കല്‍ കോളജിലേക്കുള്ള യാത്ര സൗകര്യം ലഭ്യമാക്കുക, ഗ്രാമീണ റോഡ് വികസനം, വിനോദസഞ്ചാരം, വനിതകളുടെ സ്വയം പര്യാപ്തത, നൂതന സംരംഭങ്ങള്‍, പുല്‍പള്ളി കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയര്‍ത്തല്‍, തെരുവുനായ ശല്യം പരിഹരിക്കല്‍, നൂതന തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയ സമഗ്ര പദ്ധതികള്‍ ഓപ്പണ്‍ ഫോറത്തില്‍ ചര്‍ച്ചയായി. 

വരള്‍ച്ച നേരിടുന്ന മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് കബനി നദിയിലെ ജലം കര്‍ഷകര്‍ക്കാവശ്യമായ രീതിയില്‍ എത്തിക്കുന്ന ബൃഹദ് പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യണമെന്ന് പൊതു ജനങ്ങള്‍ ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ എംഫില്‍, പിഎച്ച്ഡി ചെയ്യാന്‍ ജില്ലയില്‍ അവസരങ്ങള്‍ ഒരുക്കണം. വനത്താല്‍ ചുറ്റപ്പെട്ട മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വന്യമൃഗശല്യവും പ്രധാന ചര്‍ച്ചയായി. കാര്‍ഷിക മേഖലയില്‍ തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കണമെന്നും കൃഷിയിടങ്ങളില്‍ തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ സജീവമായി നടത്തണമെന്നും ആവശ്യമുയര്‍ന്നു. ലൈഫ് പദ്ധതിയില്‍ വാര്‍ഡ് തല സമിതികള്‍ രൂപീകരിച്ച് അര്‍ഹരായവരെ തിരഞ്ഞെടുക്കണം. വിവിധ പദ്ധതികള്‍ നിര്‍വഹിക്കുന്നതിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിനിയോഗിക്കാനുള്ള അധികാരം നല്‍കണമെന്നും ഓപ്പണ്‍ ഫോറത്തില്‍ ആവശ്യപ്പെട്ടു. 

നാടിന്റെ സമഗ്ര വികസനത്തിന് കൂട്ടായ്മ അനിവാര്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയന്‍


സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി നടപ്പാക്കാന്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മ അനിവാര്യമെന്ന് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയന്‍.
മുള്ളന്‍കൊല്ലി മില്‍ക്ക് സൊസൈറ്റി ഹാളില്‍ സംഘടിപ്പിച്ച വികസന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വിവിധ മേഖലകളില്‍ നടപ്പാക്കിയ വികസന മുന്നേറ്റങ്ങള്‍ ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സുപ്രണ്ട് കെ എം അബ്ദുള്ള അവതരിപ്പിച്ചു.

മൂന്ന് വശങ്ങളും വനത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് മുള്ളന്‍കൊല്ലി.
ഭൂരിഭാഗവും കൃഷിയെ ആശ്രയിക്കുന്നവരാണ്. തനത് വരുമാനം ഏറ്റവും കുറവാണെങ്കിലും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഉപയോഗപ്പെടുത്തി ഫണ്ടുകളും ആനുകൂല്യങ്ങളും ജനങ്ങള്‍ക്ക് കൃത്യമായി ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കബനിയിലെ ജലം കര്‍ഷകര്‍ക്കാവശ്യമായ രീതിയില്‍ എത്തിക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് ഓപ്പണ്‍ ഫോറം; മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച വികസന സദസിലെ ഓപ്പണ്‍ ഫോറം പൊതുജന നിര്‍ദ്ദേശങ്ങളാല്‍
  • ബ്രഹ്മഗിരി സൊസൈറ്റി കൊള്ള; പ്രതിഷേധ പരിപാടിക്ക് തുടക്കം കുറിച്ച് മുസ്‌ലിംലീഗ്
  • വാളേരി സ്വദേശി മൂവാറ്റുപുഴയില്‍ വെച്ച് മുങ്ങി മരിച്ചു
  • അമീബിക് മസ്തിഷ്‌ക ജ്വരം: പൊതു-സ്വകാര്യ നീന്തല്‍ കുളങ്ങള്‍ ക്ലോറിനേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം
  • കടുവ കൊല്ലപ്പെട്ട കേസ്; പ്രതികളെ വെറുതെ വിട്ടു
  • കാഞ്ഞിരത്തിനാല്‍ ഭൂമി: കളക്ടര്‍ അയച്ച പുതുക്കിയ റിപ്പോര്‍ട്ട് നിര്‍ണ്ണായകം
  • 9 ലിറ്റര്‍ വാറ്റ് ചാരായവും വാഷുമായി യുവാവ് പിടിയില്‍
  • എന്റെ പൊന്നേ........! സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, പവന് 87000
  • ഒടുവില്‍ പുലി കൂട്ടില്‍ കുടുങ്ങി.
  • ഹൃദയപൂര്‍വം: ബോധവത്ക്കരണ ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി; ഹൃദയാഘാത പ്രഥമ ശുശ്രൂഷാ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show