അമീബിക് മസ്തിഷ്‌ക ജ്വരം: പൊതു-സ്വകാര്യ നീന്തല്‍ കുളങ്ങള്‍ ക്ലോറിനേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം

കല്‍പ്പറ്റ: സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ വിനോദത്തിനും പരിശീലനത്തിനും ഉപയോഗിക്കുന്ന പൊതു സ്വകാര്യ നീന്തല്‍ കുളങ്ങള്‍ ക്ലോറിനേറ്റ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍ദേശിച്ചു. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍ നീന്തല്‍ പരിശീലന കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ അതത് ഇടങ്ങളിലെ വെള്ളം എല്ലാ ദിവസവും ക്ലോറിനേറ്റ് ചെയ്ത് ക്ലോറിന്‍ അളവ് പരിശോധിച്ച് ഉറപ്പാക്കി വിവരങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ സൂക്ഷിക്കണം. വിവരങ്ങള്‍ ശേഖരിച്ച രജിസ്റ്റര്‍ പഞ്ചായത്ത് സെക്രട്ടറിയോ പ്രാദേശിക പബ്ലിക് ഹെല്‍ത്ത് ഓഫീസറോ അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥരോ പരിശോധനയ്ക്ക് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണം.
നീന്തല്‍ കുളങ്ങളിലൂടെയുള്ള രോഗ വ്യാപന സാധ്യത കണക്കിലെടുത്താണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നത്.
നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ നീന്തല്‍ കുളങ്ങളില്‍ ക്ലോറിനേഷന്‍ പൂര്‍ത്തീകരിച്ചതിന് ശേഷം റെസിഡ്യുവല്‍ ക്ലോറിന്റെ അളവ് ലിറ്ററിന് 13 മില്ലിഗ്രാം (13 പിപിഎം) എന്ന തോതിലായിരിക്കണം. ഇക്കാര്യം എല്ലാ പ്രാദേശിക പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍മാരും പരിശോധിച്ച് നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2023 കേരള പൊതുജനാരോഗ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ടമഷമ്യമി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍