വളര്‍ത്തു നായയെ പുലി കൊന്നുതിന്നു.

അമ്പലവയല്‍: ബത്തേരി അമ്പലവയല്‍ ആനപ്പാറയ്ക്ക് സമീപം വളര്‍ത്തു നായയെ പുലി കൊന്നുതിന്നു. ആനപ്പാറ പാലത്തിനുസമീപം കളത്തിങ്കല്‍ വേണുഗോപാലിന്റെ വീട്ടിലെ വളര്‍ത്തുനായയെയാണ് പുലി കൊന്നു തിന്നത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സമീപത്തെ കാല്‍പാടുകളും മറ്റും പരിശോധിച്ച വനംവകുപ്പ് സംഘം പട്ടിയെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചതായി വീട്ടുകാര്‍ പറഞ്ഞു. വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ പശുവും കുട്ടികളുമുളളതിനാല്‍ വീട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്. ഒരാഴ്ച മുന്‍പ് സമീപ പ്രദേശമായ പാടിപറമ്പില്‍ പുലി ആടിനെ പിടികൂടിയിരുന്നു.പുലിയെ എത്രയും പെട്ടെന്ന് പിടികൂടി നാട്ടുകാരുടെ ഭീതി അകറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍