വയനാട്ടിലെ ജനങ്ങള്‍ക്ക് ലഭിച്ചത് അവഗണന മാത്രം: പ്രിയങ്ക ഗാന്ധി എം.പി.

കല്‍പ്പറ്റ: ചൂരല്‍മല ദുരന്തബാധിതരായ വയനാട്ടിലെ ജനങ്ങള്‍ക്ക് ലഭിച്ചത് അവഗണന മാത്രമെന്ന് പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാനം 2221 കോടി ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രം അനുവദിച്ചത് 260 കോടി മാത്രമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. കുറ്റപ്പെടുത്തി. വീടും ജീവനോപാധിയും ഉറ്റവരെയും നഷ്ടപ്പെട്ട ജനങ്ങള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് കണ്ടത്. ദുരിതാശ്വാസത്തെയും പുനരധിവാസ പ്രവര്‍ത്തനത്തെയും രാഷ്ട്രീയത്തിന് ഉപരിയായി കാണണം. മനുഷ്യന്റെ ദുരിതത്തെ രാഷ്ട്രീയ അവസരമായി കാണരുതെന്നും അവര്‍ പറഞ്ഞു. സഹാനുഭൂതിയും നീതിയും അടിയന്തിര സഹായവും ആവശ്യപ്പെടുന്ന വിനാശം വിതച്ച ദുരന്തമായിരുന്നു വയനാട്ടിലെ ജനങ്ങള്‍ അഭിമുഖീകരിച്ചത്. അവര്‍ നീതിയും പിന്തുണയും അന്തസ്സും അര്‍ഹിക്കുന്നുവെന്നും എന്ന് അവര്‍ ഓര്‍മ്മപ്പെടുത്തി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍