വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

കുറ്റിക്കാട്ടൂര്‍:കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപം വാഹനാപകടത്തില്‍ പൊഴുതന സ്വദേശിയായ യുവാവ് മരിച്ചു. പൊഴുതന ആറാം മൈല്‍ സ്വദേശിയും നന്തി ദാറുസ്സലാം വിദ്യാര്‍ഥിയുമായ ഫര്‍ഹാന്‍ (18)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്.പെരുമണ്ണയിലേക്ക് പോവുകയായിരുന്നസ്വകാര്യ ബസ് കാറിനെ വെട്ടിച്ച് കടക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പുറകില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാനെ ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സ്‌ക്കൂട്ടര്‍ ഓടിച്ച കുറ്റിക്കാട്ടൂര്‍ സ്വദേശി സഫീര്‍ അലിയും പരിക്കേറ്റ് ചികിത്സയിലാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍