മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കള്‍ പിടിയില്‍

കല്‍പ്പറ്റ: മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കള്‍ പിടിയില്‍ .മാനന്തവാടി കണിയാരം മേലേത്ത് വീട്ടില്‍ ശ്രീജിത്ത് ശിവന്‍ (28), കല്‍പ്പറ്റ ബൈപ്പാസ് റോഡ് എടത്തടത്തില്‍ വീട്ടില്‍ അമീര്‍ സുഹൈല്‍ (28) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടിയത്. കല്‍പ്പറ്റ ബൈപ്പാസ് റോഡിലെ റാട്ടക്കൊല്ലി പുല്‍പ്പാറ റോഡ് ജങ്ഷനില്‍ വച്ച് അമീര്‍ ശ്രീജിത്തിന് മെത്തഫിറ്റാമിന്‍ കൈമാറുകയായിരുന്നു. പൊളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ 1 ഗ്രാം മെത്തഫിറ്റാമിനാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇവര്‍ രണ്ടു പേരും കുറച്ച് നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ശ്രീജിത്ത് കല്‍പ്പറ്റയിലെ ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ്. കല്‍പ്പറ്റ പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍