പനമരം ബീനാച്ചി റോഡ് പ്രവൃത്തി നിര്‍ത്തി; പരാതിയുമായി നാട്ടുകാര്‍ രംഗത്ത്

നടവയല്‍: 27 കിലോമീറ്ററോളം വരുന്ന പനമരം ബീനാച്ചി റോഡിന്റെ പണി തുടങ്ങിയിട്ട് 10 വര്‍ഷത്തോളം ആയിട്ടും പ്രവൃത്തി പൂര്‍ത്തികരിക്കാത്തതില്‍ പ്രതിഷേധവുമായി നടവയല്‍ നിവാസികള്‍. ആദ്യ കരാറുകാരന്‍ പണി പൂര്‍ത്തിയാക്കാന്‍ കാല താമസം വരുത്തിയതോടെ പുതിയ ഏജന്‍സിക്ക് പണി കൈമാറി. എന്നാല്‍ പഴയ കമ്പനിക്കാരെക്കാള്‍ അബദ്ധമായ പ്രകടനമാണ് പുതിയ കമ്പനിയും നടത്തുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ഈ വര്‍ഷം ഏപ്രില്‍ മാസം അവസാനത്തോടെ നടവയല്‍ ടൗണിനോടടുത്ത് ഹോളിക്രോസ് പില്‍ഗ്രിം സെന്റര്‍ സെന്റ് ആന്‍സ് ഹോസ്പിറ്റലിന് മുന്‍വശത്തുള്ള റോഡ് കയറ്റം കുറക്കുന്നതിന്റെ ഭാഗമായി അടച്ചിട്ടിരുന്നു. ജൂണ്‍ 2ന് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി റോഡ് നടക്കാന്‍ പാകത്തിന് ആക്കാമെന്ന് പറഞ്ഞ് പണി ആരംഭിച്ചിരുന്നെങ്കിലും നാളിതുവരെ ആ വഴിനടക്കുവാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് ക്വാറി വെയ്സ്റ്റ് ഇട്ട് ഈ റോ!ഡ് താല്‍ക്കാലികമായി തുറന്ന് കൊടുത്തത്. എന്നാല്‍ ചെറിയൊരു ചാറ്റല്‍ മഴ പെയ്തപ്പോള്‍ ആ വഴി വീണ്ടും അടക്കുവാന്‍ കോണ്‍ട്രാക്ടിംഗ് കമ്പനി ആളുകള്‍ ശ്രമിച്ചപ്പോള്‍ മാസങ്ങളായി ദുരിതം അനുഭവിച്ചു വരുന്ന നാട്ടുകാര്‍ അത് എതിര്‍ക്കുകയായിരുന്നു. ആ എതിര്‍പ്പ് ഒരു കാരണമാക്കി കാണിച്ചുകൊണ്ട് കോണ്‍ട്രാക്ടര്‍ പണി നിര്‍ത്തി വാഹനങ്ങളും മറ്റുമായി പിണങ്ങിപോകുന്ന സാഹചര്യമുണ്ടായതായി നാട്ടുകാര്‍ കുറ്റപ്പെടുത്തി.
നിരവധി ആളുകള്‍ക്ക് ഹോസ്പിറ്റലിലേയ്ക്കും, സ്‌കൂളുകളിലേയ്ക്കും, സ്ഥാപനങ്ങളിലേയ്ക്കും, ആരാധനാലയങ്ങളിലേയ്ക്കും പോകേണ്ട വഴി അതും വെറും 500 മീറ്റര്‍ ദൂരം 6 മാസത്തോളം അടച്ചിടുക എന്നു പറയുന്നത് ഹീനവും നാട്ടുകാരോടുള്ള വെല്ലുവിളിയുമാണ്. ബദല്‍ റോ!ഡ് ആകട്ടെ ഒട്ടും തന്നെ യാത്രാ യോഗ്യമല്ലാതെ പൊട്ടി പൊളിഞ്ഞു കിടക്കുന്നതുമാണെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍