ഭാവി കേരളത്തിന് വികസന പാതയൊരുക്കാന്‍ വിഷന്‍ 2031; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു;വയനാട്ടില്‍ രണ്ട് സെമിനാറുകള്‍

തിരുവനന്തപുരം: കേരളപ്പിറവിയുടെ 75 വര്‍ഷം പൂര്‍ത്തിയാവുന്ന 2031ഓടെ ലോകം ഉറ്റുനോക്കുന്ന ഇടമാക്കി സംസ്ഥാനത്തെ മാറ്റാന്‍ ലക്ഷ്യമിട്ട് 'വിഷന്‍ 2031' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി സെമിനാറുകള്‍ സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. വിവിധ ജില്ലകളിലായിട്ടായിരിക്കും വകുപ്പുകളുടെ സെമിനാറുകള്‍ നടക്കുക. വ്യാഴാഴ്ച തിരുവനന്തപുരത്തു വിഷന്‍ 2031 ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു ലോഗോ പ്രകാശനം.
അഭൂതപൂര്‍വ്വമായ സാമൂഹിക പുരോഗതി കൈവരിച്ച കേരളത്തിന്റെ ഇതുവരെയുള്ള വളര്‍ച്ച വിലയിരുത്തിക്കൊണ്ട് ഭാവി വികസനപാത രൂപപ്പെടുത്തിയെടുക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് സെമിനാറുകളുടെ ലക്ഷ്യം. 33 വിഷയങ്ങളെ അടിസ്ഥാനമാക്കി ഒക്ടോബര്‍ മാസത്തിലാണ് സെമിനാറുകള്‍ നടക്കുക. വിവിധ ജില്ലകളിലായി ബന്ധപ്പെട്ട മന്ത്രിമാര്‍ ഇതിന് നേതൃത്വം നല്‍കും. ഓരോ സെമിനാറിലും ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നിന്നും പാനലിസ്റ്റുകള്‍ ഉണ്ടാകും.
സെമിനാറുകളില്‍ നിന്ന് ലഭിക്കുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് ജനുവരിയില്‍ വിപുലമായ സെമിനാര്‍ സംഘടിപ്പിക്കാനാണ് തീരുമാനം. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിത സാഹചര്യങ്ങളുള്ള നാടായി കേരളത്തെ മാറ്റിത്തീര്‍ക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പായി 'വിഷന്‍ 2031' മാറും.
വയനാട് ജില്ലയില്‍ പട്ടികജാതി പട്ടികവര്‍ഗ വികസനം, വനംവന്യജീവി വകുപ്പുകളുടെ സെമിനാറുകള്‍ നടക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍