അന്ന് കൗതുകം; ഇന്ന് നൊമ്പരം ! പുല്‍പ്പള്ളി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു

ചേകാടി: പെറ്റമ്മയും ജന്മദേശവും കൈവിട്ട ആനക്കുട്ടിക്ക് കര്‍ണാടക ആന ക്യാംപില്‍ ദാരുണാന്ത്യം. കഴിഞ്ഞ മാസം 18 ന് വനഗ്രാമമായ ചേകാടിയിലെ ഗവ.എല്‍.പി.സ്‌കുളിലെത്തിയ കുഞ്ഞനാനയാണ് പെറ്റമ്മയുടെ പരിചരണമില്ലാതെ അനാഥനായത്. ദിവസങ്ങളോളം അലഞ്ഞ് ഒടുവില്‍ അഭയം ലഭിച്ച കര്‍ണാടക നാഗര്‍ ഹൊള കടുവ സങ്കേതത്തിലെ ബെള്ള ആന ക്യാംപിലായിരുന്നു അന്ത്യം. സ്‌കൂളില്‍ അതിഥിയായി ആനക്കുട്ടിയെത്തിയത് കൗതുകമായിരുന്നു. സ്‌കൂള്‍ വരാന്തയിലും മുറ്റത്തും ഓടിക്കളിച്ച ആനക്കുട്ടിയെ വനപാലകര്‍ പിടികൂടി സമീപത്തെ വെട്ടത്തൂര്‍ വനപ്രദേശത്തു വിട്ടു. അവിടെയുണ്ടായിരുന്ന ആനകൂട്ടമാകട്ടെ കുട്ടിയാനയെ ചേര്‍ത്തു പിടിക്കാതെ കബനിപ്പുഴ കടന്ന് കര്‍ണാടക വനത്തിലേക്കും പോയി. വലിയ ആനകള്‍ പോയ വഴി പിന്തുടര്‍ന്ന കുട്ടിയാനയും പുഴയിലെ കുത്തൊഴുക്കിനെ അതിജീവിച്ച് മറുകരപറ്റി. ബൈരക്കുപ്പ പഞ്ചായത്തിലെ കടഗദ്ദ ഗ്രാമത്തിലെത്തിയ കുഞ്ഞാനയെ പ്രദേശവാസികള്‍ തടഞ്ഞുവച്ച് വനപാലകര്‍ക്കു കൈമാറി. 3 മാസം മാത്രം പ്രായമുള്ള കുഞ്ഞാനയെ രക്ഷിച്ചെടുക്കാന്‍ പ്രയാസമാണെന്ന് വനപാലകര്‍ വ്യക്തമാക്കിയിരുന്നു.
6 മാസം വരെ കട്ടിയാഹാരം പറ്റാത്തതിനാല്‍ ആട്ടിന്‍ പാല്‍ മാത്രമാണ് നല്‍കിയിരുന്നത്. പ്രതികൂല സാഹര്യത്തിലും വനപാലകരും പാപ്പാന്‍മാരും കുഞ്ഞനെ സംരക്ഷിക്കാന്‍ ഒരു മാസത്തോളം കഷ്ടപ്പെട്ടു. എല്ലാവരോടും ഇണങ്ങി ഓടിക്കളിച്ചിരുന്ന ആനക്കുട്ടിയുടെ വയറ്റില്‍ അണുബാധയുണ്ടാവുകയും ക്ഷീണിച്ച് അവശനായി ഏതാനും ദിവസമായി കിടപ്പിലാവുകയും ചെയ്ത ശേഷമാണ് മരപ്പെടുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍