മാധ്യമ പ്രവര്‍ത്തകരോട് രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

പനമരം: പ്രിയങ്ക ഗാന്ധി എംപിയുടെ പ്രതികരണം എടുക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധി. വഖ്ഫ് ബില്‍ സുപ്രിം കോടതി താത്കാലികമായി സ്‌റ്റേ ചെയ്തതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തോടാണ് ചോദ്യം ചോദിച്ച എഎന്‍ഐ റിപ്പോര്‍ട്ടറോട് പ്രിയങ്ക രൂക്ഷമായി പ്രതികരിച്ചത്. ഇത് നിങ്ങള്‍ക്ക് ഓഫീസില്‍ നിന്ന് നല്‍കിയ ചോദ്യമാണോ എന്നും, പ്രത്യേക അജണ്ടയുണ്ടോ എന്നും, പഞ്ചാബിലെ പ്രളയം ഉള്‍പ്പെടെ ഇന്ത്യയിലെ പല വിഷയങ്ങളിലും നിങ്ങള്‍ക്ക് ചോദ്യം ചോദിക്കാനില്ലേ എന്നും പ്രിയങ്ക ചോദിച്ചു. എന്നാല്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടര്‍ പഞ്ചാബുമായി ബന്ധപ്പെട്ട ചോദ്യം ആരാഞ്ഞെങ്കിലും മറുപടി പറഞ്ഞില്ല. പ്രാദേശിക വിഷയങ്ങളില്‍ ഉള്‍പ്പെടെ പ്രിയങ്ക ഗാന്ധി മറുപടി പറയാത്തതിലും, സുരക്ഷാ കാരണം പ്രിയങ്കയുടെ പരിപാടി കവര്‍ ചെയ്യാന്‍ കഴിയാത്തതിലും പ്രതിഷേധിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളായി മലയാള വാര്‍ത്ത ചാനലുകള്‍ പ്രിയങ്ക ഗാന്ധിയുടെ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. നിലവില്‍ ദേശീയ വാര്‍ത്താ ഏജന്‍സികളായ പിടിഐ, എഎന്‍ഐ എന്നിവര്‍ മാത്രമാണ് കവര്‍ ചെയ്യുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍