ചൂരല്‍മല മുണ്ടക്കൈ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം. പി.

കല്‍പ്പറ്റ: ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങളില്‍ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രദേശം സന്ദര്‍ശിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് അവിടെ എത്തിയത്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല മാട്ടറക്കുന്നില്‍ രണ്ടേക്കറോളം കൃഷി നഷ്ടപ്പെട്ട അണ്ണയ്യന്റെ കൃഷിസ്ഥലം പ്രിയങ്ക ഗാന്ധി എം.പി. സന്ദര്‍ശിച്ചു. തുടര്‍ന്ന് മുണ്ടക്കൈ മേഖലയിലും സന്ദര്‍ശനം നടത്തി. ബെയ്‌ലി പാലം തുറക്കാത്തത് കൊണ്ട് ഉണ്ടാവുന്ന തൊഴില്‍ നഷ്ടത്തെ കുറിച്ച് പ്രദേശവാസികള്‍ പരാതിപ്പെട്ടു. അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ.യും ഒപ്പമുണ്ടായിരുന്നു.
മഴ കഴിഞ്ഞാല്‍ നിയന്ത്രണങ്ങളോടെ ബെയ്‌ലി പാലം തുറക്കും
കല്‍പ്പറ്റ: മഴ കഴിഞ്ഞ നിയന്ത്രണങ്ങളോടെ പ്രദേശവാസികള്‍ക്ക് ബെയ്‌ലി പാലം തുറന്നു നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഖശ്രീ. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രിയങ്ക ഗാന്ധി എം.പി. കളക്ടറുമായി കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് കളക്ടര്‍ ഇക്കാര്യം ഉറപ്പ് നല്‍കിയത്. ഗുരുതരമായ പരിക്ക് പറ്റിയവരുടെ ചികിത്സ ചിലവ് സംബന്ധിച്ച പരാതികളും പ്രിയങ്ക ഗാന്ധി എം.പി. ചര്‍ച്ചയില്‍ ഉന്നയിച്ചു. അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ., എ.ഡി.എം.ഒ. ഡോ.ദിനീഷ് പി., എന്‍. എച്ച്. എം. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. സമീഹ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ടമഷമ്യമി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍