വയോധികന് ക്രൂരമര്‍ദനം:വധശ്രമക്കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍

മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല ആറാം നമ്പറിലെ താമസക്കാരനായ മുരുകന്‍ (65) എന്ന വ്യക്തിയെ ക്രൂര മര്‍ദനത്തി നിരയാക്കിയ സഹോദരങ്ങള്‍ അറസ്റ്റില്‍. കേസിലെ ഒന്നാം പ്രതിയും, നിരവധി കേസുകളിലെ പ്രതിയും, തലപ്പുഴ സ്‌റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ ഉള്ളയാളുമായ മക്കിമല സ്വദേശി മുരുകേശനും ( 51) സഹോദരന്‍ പുഷ്പരാജന്‍ ( 54) എന്ന കണ്ണനുമാണ് അറസ്റ്റിലായത്. ഇരുവരും ചേര്‍ന്ന് ഇരുമ്പ് കമ്പി ഉള്‍പ്പെടെ ഉപയോഗിച്ച് മുരുകനെ ആക്രമിച്ചതായാണ് പരാതി. ഇരുകാലുകള്‍ക്കും, കൈക്കും മര്‍ദ്‌നത്തില്‍ പൊട്ടലേല്‍ക്കുകയും, കമ്പി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ശരീരത്തില്‍ ക്ഷതമേല്‍ക്കുകയും ചെയ്ത മുരുകന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മുരുകന്റെ സമീപവാസിയും വിധവയും അര്‍ബുദ രോഗിയുമായ കാവേരിയും ഭര്‍തൃമാതാവ് സെവനമ്മയും താമസിക്കുന്ന സ്ഥലം മുരുകേശന്‍ കൈയ്യേറാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് തലപ്പുഴ പോലീസില്‍ പരാതി നല്‍കിയതായുംനിരവധി തവണ മുരുകേശന്‍ സ്ഥലത്തെത്തി കാവേരിയെയും മാതാവിനെയും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, ഈ കുടുംബത്തിന് അനൂകൂല നിലപാട് സ്വീകരിച്ചതാണ് മുരുകനെ ആക്രമിക്കാന്‍ കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത തലപ്പുഴ പോലീസ് പുഷ്പരാജിനെ അറസ്റ്റ് ചെയ്യുകയും, ഒന്നാം പ്രതി മുരുകേശന്‍ കോടതിയില്‍ കീഴടങ്ങുകയുമായിരുന്നു. ഇരുവരേയും കോടതി റിമാണ്ട് ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍