വയനാട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പ്രവേശനനോത്സവം; സ്വാഗത സംഘം രൂപീകരിച്ചു

മാനന്തവാടി:വയനാട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളുടെ ആദ്യ ബാച്ചിന്റെ പ്രവേശനനോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബര്‍ 22ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ജില്ലയുടെ ദീര്‍ഘകാല സ്വപ്നമാണ് മാനന്തവാടി ഗവ മെഡിക്കല്‍ കോളേജിലൂടെ യഥാര്‍ത്ഥ്യമാവുന്നത്. എംബിബിഎസ് പഠനത്തിന് 50 സീറ്റുകള്‍ക്കാണ് ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയത്. മെഡിക്കല്‍ കോളേജില്‍ ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കാന്‍ ആവശ്യമായ അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു.
പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു രക്ഷാധികാരിയും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ചെയര്‍പേഴ്‌സണും സബ് കളക്ടര്‍ അതുല്‍ സാഗര്‍
വൈസ് ചെയര്‍മാനും വയനാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ് മിനി കണ്‍വീനറും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി വര്‍ക്കിങ് കമ്മിറ്റി കണ്‍വീനറുമായാണ് സ്വാഗതസംഘം രൂപീകരിച്ചത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍, എല്ലാ പഞ്ചായത്തുകളുടെയും പ്രസിഡന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍, ഐ.എം.എ പ്രതിനിധി, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധികള്‍,
സര്‍വീസ് സംഘടനാ പ്രതിനിധി,
ട്രേഡ് യൂണിയന്‍ പ്രതിനിധി, എച്ച്.ഡി.എസ് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള ഓരോ അംഗങ്ങള്‍ എന്നിവരെയും ഉള്‍പ്പെടുത്തിയാണ് സ്വാഗത സംഘം രൂപീകരിച്ചത്. ഒപ്പം
റിസപ്ഷന്‍, പബ്ലിസിറ്റി, ഘോഷയാത്ര സബ് കമ്മിറ്റികളും രൂപീകരിച്ചു.
മെഡിക്കല്‍ കോളേജ് ആശുപത്രി സ്‌കില്‍ ലാബില്‍ നടന്ന സംഘാടക സമിതി രൂപീകരണത്തില്‍ യോഗത്തില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ് മിനി, സൂപ്രണ്ട്
ഡോ. സച്ചിന്‍ ബാബു, സബ് കളക്ടര്‍ അതുല്‍ സാഗര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍,
ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍