പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ്: പ്രിയങ്കാ ഗാന്ധി സ്ഥലം സന്ദര്‍ശിച്ചു

പടിഞ്ഞാറത്തറ: വയനാട്ടുകാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് പദ്ധതി സര്‍വ്വേ പൂര്‍ത്തിയാക്കി തുടര്‍ നടപടികളിലേക്ക് കടന്നതോടെ പദ്ധതിയുടെ സാധ്യതയും, പുരോഗതിയും നേരിട്ട് വിലയിരുത്താന്‍ വയനാട് എം പി പ്രിയങ്കാ ഗാന്ധി സ്ഥലം സന്ദര്‍ശിച്ചു. പദ്ധതിയുടെ പുരോഗതിയും, പ്രശ്‌നങ്ങളും, എതിര്‍പ്പുകളും നേരിട്ട് മനസ്സിലാക്കിയതായും എം.പി പറഞ്ഞു. വര്‍ഷങ്ങളായി ഇതിനായി പ്രവര്‍ത്തിച്ചുവരുന്നവരുമായി ആശയവിനിമയം നടത്തിയതായും അവര്‍ വ്യക്തമാക്കി. പാതയുടെ സര്‍വേ പൂര്‍ത്തിയായി പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനായി അപേക്ഷിക്കാന്‍ പോകുകയാണ്. അതിനായി വേണ്ടത് ചെയ്യും. മേപ്പാടി ടണല്‍ റോഡിനെ കുറിച്ചും എം.പി വിശദീകരിച്ചു.
പരിസ്ഥിതിയും പ്രകൃതിയും സംരക്ഷിച്ചു കൊണ്ടു റോഡ് വികസിപ്പിക്കണം. വികസനവും പരിസ്ഥിതി സംരക്ഷണവും സംതുലനാവസ്ഥയിലായിരിക്കണം. ആളുകള്‍ക്ക് ഇന്ന് ലഭ്യമാകാത്ത ആരോഗ്യ സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അവര്‍ക്കു ലഭ്യമാക്കുന്നതിനായി ഗതാഗത സൗകര്യം അത്യന്താപേക്ഷിതമാണ്. അതിനാല്‍ തന്റെ ശ്രമങ്ങള്‍ അവരെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായിരിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍