നിരവധി മോഷണക്കേസിലെ പ്രതി പിടിയില്‍

പനമരം: വിവിധ മോഷണക്കേസുകളിലെ പ്രതിയെ പനമരം പോലീസ് പിടികൂടി. കരിമ്പുമ്മല്‍ മുരിങ്ങമറ്റം ഉന്നതിയിലെ ബിജു (അര്‍ജുന്‍ 30) ആണ് പിടിയിലായത്.2024 ഓഗസ്റ്റില്‍ പനമരം ഭാഗത്തെ ഒരു വീടിന്റെ പൂട്ട്തകര്‍ത്ത് സ്വര്‍ണാഭരണങ്ങളും പണവും മറ്റും കവര്‍ന്ന കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മാനന്തവാടി എരുമത്തെരുവിലെ ബാറില്‍ നിന്നും ഇയാളെ പനമരം പോലീസ് പിടികൂടിയത്. നിലവില്‍ 5 മോഷണ കേസുകളിലെ പ്രതിയാണ് ഇയാള്‍. കഴിഞ്ഞ ഒരു മാസമായി പനമരം പോലീസിന് തലവേദന സൃഷ്ടിച്ച മോഷണ പരമ്പരയിലെ പ്രതികളെ പിടികൂടാന്‍ നാട്ടുകാരെയടക്കം ഉള്‍പ്പെടുത്തി പോലീസ് ജാഗ്രതാ സമിതിയും മറ്റും രൂപീകരിച്ച് രാപ്പകല്‍ അന്വേഷണം നടത്തി വരികയായിരുന്നു. പനമരം പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാംജിത്ത്, എ എസ് ഐമാരായ ബിജു വര്‍ഗീസ്, ബിനീഷ്, സി പി ഒ അജേഷ് എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം 25 വരെ റിമാണ്ട് ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍