മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തെ മരിച്ച നിലയില്‍ കണ്ടെത്തി

മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലെടത്തെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിനടുത്തെ കുളത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്.വിഷം കഴിച്ച് കൈ ഞരമ്പ് മുറിച്ച ശേഷം കുളത്തില്‍ ചാടിയതായാണ് പ്രാഥമിക വിവരം. ഉടനെ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. രണ്ടാം വാര്‍ഡ് ഭൂതാനംകുന്ന് മെംബറായിരുന്നു അദ്ദേഹം. പെരിക്കല്ലൂര്‍ കാനാട്ടുമലയില്‍ തങ്കച്ചന്‍ കള്ളക്കേസില്‍ കുടുങ്ങി ജയിലിലായ സംഭവത്തില്‍ ആരോപണ വിധേയരില്‍ ഒരാളായിരുന്നു ജോസ്.ഓര്‍ക്കുകആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍: 1056


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍