ബാങ്കേഴ്‌സ് മീറ്റ് നടത്തി വൈത്തിരി: സംരംഭകര്‍ക്ക് ബാങ്കിങ് സേവനങ്ങളെക്കുറിച്ച് അവബോധം പകരാനും ബാങ്കും സംരംഭകരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കല്‍ ലക്ഷ്യമിട്ട് വൈത്തിരി താലൂക്ക് വ്യവസായ കേന്ദ്രത്തിന്

വൈത്തിരി: സംരംഭകര്‍ക്ക് ബാങ്കിങ് സേവനങ്ങളെക്കുറിച്ച് അവബോധം പകരാനും ബാങ്കും സംരംഭകരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കല്‍ ലക്ഷ്യമിട്ട് വൈത്തിരി താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിംഗ് ആന്‍ഡ് ആക്‌സലേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോര്‍മന്‍സ് റാമ്പ് പദ്ധതിയുടെ ഭാഗമായാണ് ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചത്.സുല്‍ത്താന്‍ ബത്തേരിയില്‍ ഹോട്ടല്‍ സാഫ്രോണില്‍ നടന്ന പരിപാടി സുല്‍ത്താന്‍ ബത്തേരി നഗരസഭാ കൗണ്‍സിലര്‍ പ്രജിത രവി ഉദ്ഘാടനം ചെയ്തു. വ്യവസായ മേഖലയില്‍ ലഭ്യമായ സാമ്പത്തിക സേവന വിവരങ്ങള്‍ നല്‍കുക, ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട എം.എസ്.എം.ഇകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ നേരിട്ട് ആശയ വിനിമയത്തിന് വഴിയൊരുക്കുകയാണ് ബാങ്കേഴ്‌സ് മീറ്റിന്റെ ലക്ഷ്യം.
ബാങ്ക് വായ്പകള്‍ക്കുള്ള 20 അപേക്ഷകള്‍ ബാങ്കേഴ്‌സ് മീറ്റില്‍ ലഭിച്ചു. പുതിയ സംരംഭകര്‍ക്ക് ഉദ്യം, കെ സ്വിഫ്റ്റ് രജിസ്‌ട്രേഷനുകള്‍ക്കുള്ള സൗകര്യം യോഗത്തില്‍ സേവനം ഒരുക്കി. ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ് കലാവതി അധ്യക്ഷയായ യോഗത്തില്‍ വൈത്തിരി ഉപജില്ലാ വ്യവസായ ഓഫീസര്‍ എന്‍. അയ്യപ്പന്‍, ലീഡ് ബാങ്ക് മാനേജര്‍ ടി.എം മുരളീധരന്‍, സുല്‍ത്താന്‍ ബത്തേരി വ്യവസായ വികസന ഓഫസര്‍ ജി.എസ് സ്മിത എന്നിവര്‍ സംസാരിച്ചു. വ്യവസായ വകുപ്പ് പ്രതിനിധികളും 12 ബാങ്ക് മാനേജര്‍മാരും 70 സംരംഭകരും പരിപാടിയില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍