വെടിയുണ്ടകളുമായി യുവാവ് പിടിയില്‍

തോല്‍പ്പെട്ടി: തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് പ്രിവന്റീവ് ഓഫീസര്‍ ജോണി .കെ യുടെ നേതൃത്വത്തില്‍ നടന്ന വാഹനപരിശോധനയ്ക്കിടെ കര്‍ണ്ണാടക ഭാഗത്ത് നിന്ന് നടന്ന് വന്ന യുവാവില്‍ നിന്നും വെടിയുണ്ടകള്‍ പിടികൂടി.സംശയം തോന്നി ചോദ്യം ചെയ്തില്‍ തന്റെ കൈവശം വെടിയുണ്ടകള്‍ ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് തടഞ്ഞ് വച്ച് തിരുനെല്ലി പോലിസിനെ അറിയിക്കുകയും പോലിസ് നടത്തിയ ദേഹ പരിശോധനയില്‍ 30 വെടിയുണ്ടകള്‍ കണ്ടെത്തുകയുമായിരുന്നു. കോഴിക്കോട് താമരശ്ശേരി ഞാറപ്പൊയില്‍ ഹൗസില്‍ എന്‍ പി സുഹൈബ് ( 40) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ ആയുധനിയമപ്രകാരം കേസെടുക്കുന്ന് പോലീസ് അറിയിച്ചു. എക്‌സൈസ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ സുരേന്ദ്രന്‍ എം.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് കെ. തോമസ് ,ശശികുമാര്‍ പി. എന്‍, സുധിപ് ബി എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍