ജോസ് നെല്ലേടത്തിന് നാട് വിട നല്‍കി

പുല്‍പ്പള്ളി: മുള്ളന്‍ കൊല്ലിഗ്രാമ പഞ്ചായത്തംഗം ജോസ് നെല്ലേടത്തിന്റെ സംസ്‌കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു.
ഇന്ന് വൈകിട്ടോടെ പട്ടാണിക്കൂപ്പ് ഉണ്ണീശോ പള്ളി സെമിത്തേരിയിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും അന്തിമോപചാരമര്‍പ്പിക്കാനായി വീട്ടിലും ദേവാലയത്തിലും നിരവധി പേരാണ് എത്തിയത്. ജോസ് നെല്ലേടത്തിന് നിറമിഴികളോടെയാണ് സഹപ്രവര്‍ത്തകരും നാട്ടുകാരും അന്തിമോപചാരമര്‍പ്പിച്ചത്. നാട്ടിലെ പൊതു കാര്യങ്ങളിലും മറ്റും മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുന്ന ജോസിന്റെ മരണം ഉള്‍കൊള്ളാനാവാത്ത ഞെട്ടലിലാണ് കുടിയേറ്റ മേഖല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുള്‍പ്പടെയുള്ള വിവിധമേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. അന്തിമോപചാരമര്‍പ്പിക്കാനായി മന്ത്രി ഒ ആര്‍ കേളു, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, റോസക്കുട്ടി ടീച്ചര്‍, ഡി.സിസി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന്‍, സി പി എം ജില്ലാ സെക്രട്ടറി കെ.റഫീഖ്, സി.കെ ശശീന്ദ്രന്‍ ,സി പി ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, കെ.കെ ഏബ്രാഹം, പി കെ ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജകൃഷ്ണന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി കെ വിജയന്‍ ,ടി എസ് ദിലിപ് കുമാര്‍, എം എസ് സുരേഷ് ബാബു, കെ എല്‍ പൗലോസ്, സി പി വിന്‍സെന്റ് ,വിവിധ സാമുഹ്യ പ്രവര്‍ത്തകര്‍, വൈദികര്‍ തുടങ്ങി നാനാതുറയിലുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം പെരിക്കല്ലൂര്‍ടൗണില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ വിജയന്‍ അധ്യക്ഷത വഹിച്ചു . വര്‍ഗീസ് മുരിയന്‍ കാവില്‍ , പി എസ് കലേഷ്, സണ്ണി ജോസഫ് ,, ഗോപാലകൃഷ്ണന്‍ ഐക്കരശ്ശേരി, റെജി ഓലിക്കരോട്ട് , ബൈജു ഐസക്ക്, ബിജു, ലിയോ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍