പ്രിയങ്ക ഗാന്ധി എംപിയുടെ മണ്ഡല പര്യടനം: മാധ്യമങ്ങള്‍ അകലം പാലിക്കുന്നു

കല്‍പ്പറ്റ: പ്രിയങ്ക ഗാന്ധി എംപിയുടെ മണ്ഡല പര്യടന പരിപാടികളില്‍ നിന്ന് അകലം പാലിച്ച് മലയാള വാര്‍ത്താ ചാനലുകള്‍ . പ്രാദേശിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് പ്രിയങ്കയുടെ ഭൂരിഭാഗം പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ആവിശ്യമായ ഘട്ടങ്ങളില്‍ പോലും മാധ്യമങ്ങള്‍ക്ക് എംപിയോട് സംവദിക്കാന്‍ അവസരമില്ലാത്തതിലും, മതിയായ പരിഗണന ലഭിക്കാത്തതുമാണ് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. ഇന്ന് നടന്ന ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട മീറ്റിംഗ്, ചൂരല്‍മല സന്ദര്‍ശനം ഉള്‍പ്പെടെയുള്ള പ്രധാന പരിപാടികളില്‍ നിന്നൊക്കെ മാധ്യമങ്ങള്‍ വിട്ടുനിന്നിരുന്നു.വാര്‍ത്താ ഏജന്‍സികളായ പിടിഐ, എഎന്‍ഐ എന്നിവര്‍ മാത്രമാണ് നിലവില്‍ എംപിയുടെ പരിപാടികള്‍ കവര്‍ ചെയ്യുന്നത്. ദേശീയ തലത്തില്‍ പ്രാധാന്യമുള്ള നേതാവെന്നതിലുപരി വയനാട് എം പി എന്ന നിലയില്‍ പ്രിയങ്കയുടെ പരിപാടികളില്‍ പ്രാദേശിക ചാനലുകള്‍ ഉള്‍പ്പെടെയുള്ളവയുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നാണ് ആവശ്യം ഉയരുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍