വയനാട് ജില്ലയിലെ മികച്ച പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം

കല്‍പ്പറ്റ: ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ വയനാട് ജില്ലയിലെ 14 പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം. വിദ്യാലയ പച്ചത്തുരുത്ത്, മുളന്തുരുത്ത്, ദേവഹരിതം പച്ചത്തുരുത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പച്ചത്തുരുത്ത്, മറ്റു സ്ഥാപനതലം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനതല പച്ചത്തുരുത്തുകളില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ശാന്തിവനം പച്ചത്തുരുത്ത്, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പ്രീമെട്രിക് ഹോസ്റ്റല്‍ പച്ചത്തുരുത്ത്, മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മൂതിമൂല പച്ചത്തുരുത്ത് എന്നിവയും മുളന്തുരുത്ത് വിഭാഗത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ചോലപ്പുറം പച്ചത്തുരുത്ത്, വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ അത്തിക്കൊല്ലി പച്ചത്തുരുത്ത്, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ ഹരിതകം പച്ചത്തുരുത്ത് എന്നിവയും പുരസ്‌കാരത്തിന് അര്‍ഹമായി തെരഞ്ഞെടുക്കപ്പെട്ടു.
വിദ്യാലയ വിഭാഗത്തില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ വടുവഞ്ചാല്‍ ജി.എച്ച്.എസ്.എസ് ഹരിതോദ്യോനം, മേപ്പാടി ഗ്രാമപഞ്ചായത്തിലെ കോട്ടനാട് ജി.യു.പി സ്‌കൂള്‍ പച്ചത്തുരുത്ത്, നെന്‍മേനി ഗ്രാമപഞ്ചായത്തിലെ അമ്പുകുത്തി ജി.എല്‍.പി.എസ് ഹരിതാരണ്യം പച്ചത്തുരുത്ത് എന്നിവ തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് സ്ഥാപനതലത്തില്‍ കോട്ടത്തറ പഞ്ചായത്തിലെ മെച്ചന ആയുര്‍വേദ ഡിസ്‌പെന്‍സറി പച്ചത്തുരുത്ത്, എടവക ഗ്രാമപഞ്ചായത്തിലെ നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്റര്‍ പച്ചത്തുരുത്ത്, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ പാടിച്ചിറ എഫ്.എച്ച്.സിയില്‍ സ്ഥിതിചെയ്യുന്ന പച്ചത്തുരുത്ത് എന്നിവയും, ദേവഹരിതം വിഭാഗത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ മാനികാവ് ക്ഷേത്രം പച്ചത്തുരുത്ത്, പൂതാടി ഗ്രാമപഞ്ചായത്തിലെ വെള്ളിമല ക്ഷേത്രം പച്ചത്തുരുത്ത് എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു.
ഹരിതകേരളം മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായാണ് പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുന്നത്. അഞ്ച് വിഭാഗങ്ങളിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ച പച്ചത്തുരുത്തുകളെ സംസ്ഥാനതലത്തില്‍ നടക്കുന്ന സ്‌ക്രീനിങില്‍ പരിഗണിക്കും.
തിരുവനന്തപുരത്ത് സെപ്റ്റംബര്‍ 10 മുതല്‍ 13 വരെ നടന്ന സ്‌ക്രീനിങില്‍ സംസ്ഥാനതലത്തില്‍ മികച്ച പച്ചത്തുരുത്തായി തെരഞ്ഞെടുക്കപ്പെടുന്നവയ്ക്കും ജില്ലാതല പുരസ്‌കാര ജേതാക്കള്‍ക്കും സെപ്റ്റംബര്‍ 16ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍