വയലില്‍ നടന്നും പാട്ട് കേട്ടും പത്മശ്രീ ചെറുവയല്‍ രാമനൊപ്പം പ്രിയങ്ക ഗാന്ധി എം.പി!

മാനന്തവാടി: വിശാലമായ നെല്‍വയല്‍ നടന്ന് കണ്ടും നാടന്‍ പാട്ട് കേട്ടും പത്മശ്രീ ചെറുവയല്‍ രാമന്റെ വീട്ടില്‍ പ്രിയങ്ക ഗാന്ധി എം.പി. രണ്ടര മണിക്കൂറോളം ചിലവഴിച്ചു. അറുപതോളം വിവിധയിനം വിത്തുകള്‍ കണ്ടും കൃഷി രീതികള്‍ ചോദിച്ച് മനസ്സിലാക്കുകയും ചെയ്ത പ്രിയങ്ക ഗാന്ധി എം.പി.ക്ക് രാമന്‍ പാട്ട് പാടി നല്‍കി. രാമന്റെ കയ്യിലുള്ള ഗോത്ര വര്‍ഗ്ഗത്തിന്റെ പരമ്പരാഗത ആയുധമായ അമ്പും വില്ലും കൂടി പരീക്ഷിച്ചാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍