രാജവെമ്പാലയെ തോട്ടില്‍ നിന്നും പിടികൂടി

പേരിയ: പേരിയ വള്ളിത്തോട് 38 ല്‍ ജനവാസ മേലയിലെ തോട്ടില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. തോട്ടില്‍ ഞണ്ട് പിടിക്കുന്നതിനിടെ പ്രദേശവാസികളാണ് രാജവെമ്പാലയെ കണ്ടത്.ഉടനെ വനം വകുപ്പിനെ വിവരമറിയിക്കുകയും വരയാല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ചര്‍ രാജഗോപാലന്റെ നിര്‍ദ്ദേശപ്രകാരം വനം വകുപ്പിന്റെ പാമ്പ് സംരക്ഷകന്‍ സുജിത്ത് വയനാട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനത്തില്‍ വിട്ടയകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് നിന്ന് സാമാന്യം വലിയൊരു രാജവെമ്പാലയെ പിടികൂടിയിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍