ചുരം ബൈപ്പാസ് റോഡ്;ജനകീയ സമരജാഥ ആരംഭിച്ചു

ബത്തേരി: 'വരണം ചുരം ബൈപ്പാസ് മാറണം ദുരിതയാത്ര' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ചുരം ബൈപ്പാസ് റോഡ് ആക്ഷന്‍ കമ്മിറ്റിയും കേരളാ വ്യാപാരി വ്യ വസായി ഏകോപനസമിതിയും സംയുക്തമായി ബത്തേരി മുതല്‍ കോഴിക്കോട് വരെ നടത്തുന്ന ജനകീയ സമരജാഥയ്ക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ തുടക്കം കുറിച്ചു. കുരുകൊഴിഞ്ഞ ചുരം റോഡിന്റെ വീണ്ടെടുപ്പിനായി സമാന്തരമായി ചിപ്പിലിതോട് മരുതിലാവ് തളിപ്പുഴ ബൈപ്പാസ് റോഡ് യാഥാര്‍ത്യമാക്കുക, അധികാരികള്‍ നിസംഗത വെടിയുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ജനകീയ സമര ജാഥ നാളെ വൈകുന്നേരം കോഴിക്കോട് സമാപിക്കും. സുല്‍ത്താന്‍ ബത്തേരി മുനിസി പ്പാലിറ്റി ചെയര്‍മാന്‍ ടി. കെ രമേശ് ജാഥയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആതിര മത്തായി കെ.വി.വി.ഇ.എസ് പുല്‍പ്പളളി യൂണിറ്റ് പ്രസിഡണ്ട് പി.വൈ മത്തായി ബത്തേരി യൂണിറ്റ് പ്രസിഡണ്ട്, ജോജിന്‍ ടി ജോയ് കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡണ്ട്, വി.കെ ഹുസൈന്‍ക്കുട്ടി ചെയര്‍മാന്‍ പുരം ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി,ടി ആര്‍ ഒ കുട്ടന്‍ ജനറല്‍ കണ്‍വീനര്‍,കെ.ജി ഗോപാലപിള്ള പ്രസിഡണ്ട് ഗണപതി ക്ഷേത്ര സമിതി, ബത്തേരി, പ്രശാന്ത് മലവയല്‍ ബിജെപി ജില്ലാ പ്രസി ഡണ്ട്,പി.പി ആയൂബ് മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി, ബാബു പഴുപ്പത്തൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, യോഹന്നാന്‍ സി.പി.എം ഏരിയാകമ്മിറ്റി മെമ്പര്‍, ശ്രീജ ശിവദാസ് വനിതാവിംഗ് സംസ്ഥാന പ്രസിഡണ്ട്, യൂനുസ് ചേനക്കല്‍ ബത്തേരി യൂണിറ്റ് ജനറല്‍ സെക്രട്ടറി, എം.ആര്‍ സുരേഷ് ബാബു കെ.വി.വി.ഇ.എസ് മേഖല കമ്മിറ്റി ചെയര്‍മാന്‍,കെ ആര്‍ അനില്‍കുമാര്‍, കെ.വി.വി.ഇ.എസ് മേഖല കമ്മിറ്റി ട്രഷറര്‍, സണ്ണി മണ്ഡപത്തില്‍ മുള്ളന്‍കൊല്ലി യൂണിറ്റ് പ്രസിഡണ്ട്, വി.ടി ജോസ് ഇരുളം യൂണിറ്റ് പ്രസിഡണ്ട്,ഓമനക്കുട്ടന്‍ ജില്ലാ സെക്രട്ടറി,അബ്ദുള്ള മാടക്കര സംയുക്ത ട്രേഡ് യൂണിയന്‍ ചെയര്‍മാന്‍, മാത്യു സെബാസ്റ്റ്യന്‍ ബേക്കറി അസോസിയേഷന്‍,അനീഷ് ബി.നായര്‍ ഹോട്ടല്‍ & റെസ് റ്റോറന്റ് അസോസിയേഷന്‍, സാബു അബ്രാഹാം ജില്ലാ വൈസ് പ്രസിഡണ്ട്, ഷാജി കോഴിക്കോട് യൂണിറ്റ് വൈസ് പ്രസിഡന്റ് , ശ്രീജിത്ത് യു.പി ബത്തേരി യുണിറ്റ് ട്ര ഷറര്‍,സംഷാദ് പി യൂത്ത് വിങ് ബത്തേരി യൂണിറ്റ് പ്രസിഡണ്ട്, വി.കെ റഫീക്ക് ജില്ലാ സെക്രട്ടറി,കല ആര്‍. പ്രസിഡണ്ട് വനിതാവിംഗ് ബത്തേരി യൂണിറ്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍