എംഡി എം എ യുമായി ഹോം സ്‌റ്റേ ഉടമ പിടിയില്‍

വൈത്തിരി: കല്‍പ്പറ്റ എക്‌സൈസ് റേയ്ഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിഷ്ണു ജിയും സംഘവും വൈത്തിരി ഭാഗത്തെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയില്‍ ഹോം സ്‌റ്റേ ഉടമയെ മയക്കുമരുന്നുമായി പിടികൂടി.
0.4 ഗ്രാം എംഡി എം എ കൈവശം വെച്ച കുറ്റത്തിന് തിരുരങ്ങാടി പോവല്ലൂര്‍ വീട് സാബുമോന്‍ പി (40) എന്നയാളാണ് അറസ്റ്റിലായത്. പേരിടാത്ത ഈ ഹോം സ്‌റ്റേക്കെതിരെ പരിസരവാസികളില്‍ നിന്നും എക്‌സൈസ് ഇന്റലിജെന്റ്‌സിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിലാണ് മയക്കുമരുന്ന് പിടികൂടിയതെന്നും, തുടര്‍ന്നും പരിശോധന കര്‍ശനമാക്കുമെന്നും എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് മുസ്തഫ , വൈശാഖ് വി കെ, അനീഷ് ഇ. ബി,സാദിഖ് അബ്ദുള്ള, പ്രജീഷ് എം.വി,സൂര്യ കെ.വി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍