മാനന്തവാടി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജേക്കബ്ബ് തൂങ്കുഴി വിടവാങ്ങി

മാനന്തവാടി: മാനന്തവാടി രൂപതയുടെ മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ്ബ് തൂങ്കുഴി (95) കാലം ചെയ്തു. ഉച്ചയ്ക്ക് ശേഷം 2.50 ഓടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.1930 ഡിസംബര്‍ 13 നായിരുന്നു പാല വിളക്കുമാടത്ത് കുരിയപ്പന്‍ റോസ ദമ്പതികളുടെ നാലാമത്തെ മകനായി ജനനം. 1947ല്‍ വൈദികപരിശീലനം ആരംഭിച്ചു. ആലുവ സെമിനാരിയില്‍ നിന്ന് ദൈവശാസ്ത്രപഠനത്തിനായി റോമിലെ പ്രൊപ്പഗാന്ത കോളേജിലേക്കയച്ചു. ഇതിനിടയില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ മലബാറിലേക്ക് കുടിയേറി. റോമില്‍ വെച്ച് 1956 ഡിസംബര്‍ 22 ന് വൈദികപട്ടം സ്വീകരിച്ചു. 1973 ല്‍ മെത്രാഭിഷകം നടന്നു. മാനന്തവാടി രൂപതയില്‍ 1973 മുതല്‍ 1995 വരെ മെത്രാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. തുടര്‍ന്ന് താമരശ്ശേരി, തൃശൂര്‍ അതിരൂപത എന്നിവിടങ്ങളിലും മെത്രാനായി സേവനം ചെയ്തിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍