കുരങ്ങ് ശല്യത്തില്‍ പൊറുതിമുട്ടി പഞ്ചാരക്കൊല്ലി നിവാസികള്‍

പഞ്ചാരക്കൊല്ലി: മാനന്തവാടി പഞ്ചാരക്കൊല്ലി പ്രദേശത്ത് കുരങ്ങ് ശല്യം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുന്നതായി നാട്ടുകാര്‍.
വീട്ടിനകത്ത് നാശനഷ്ടങ്ങള്‍ വരുത്തുന്നതോടൊപ്പം വീടിന്റെ പരിസരത്തെ വിളകളും മറ്റും വ്യാപകമായി നശിപ്പിക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടു.
ജനവാസ മേഖലയില്‍ കുരങ്ങുകള്‍ ഇറങ്ങാതെ നിയന്ത്രിക്കണമെന്ന് നഗരസഭ കൗണ്‍സിലര്‍മാരായ പാത്തുമ്മ ടീച്ചര്‍, വി ആര്‍ പ്രവീജ് എന്നിവര്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജനകീയ സമരത്തിന് നേതൃത്വം നല്‍കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍