റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് വയോധികന് ദാരുണാന്ത്യം.
നെല്ലിയമ്പം: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് വയോധികന് ദാരുണാന്ത്യം. നെല്ലിയമ്പം ചോലയില്‍ മുഹമ്മദ് (ബാപ്പു 70) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ നെല്ലിയമ്പം ടൗണിലാണ് സംഭവം. റോഡിന്റെ ഒരു വശത്ത് നിന്നും മറുവശത്തെ കടക്കുന്നതിനിടെയാണ് കാര്‍ തട്ടിയത്. ഉടനെ മാനന്തവാടി വയനാട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: ആയിഷ കുട്ടി. മക്കള്‍: സൈനുദ്ധീന്‍, മുസ്ല്യാര്‍, മൈമുന, അഷ്‌റഫ് ഫൈസി. മരുമക്കള്‍: സുമയ്യ. അബൂബക്കര്‍, സുമയ്യ.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
