വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ വീട്ടമ്മ മുങ്ങി മരിച്ചു.
ദാസനക്കര: ദാസനക്കര പുഴയോട് ചേര്‍ന്ന വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ വീട്ടമ്മ മുങ്ങി മരിച്ചു. സമീപ പ്രദേശത്തെ മൈലുകുന്ന് കോളനിയിലെ ബാബുവിന്റെ ഭാര്യ ശാന്ത (50) യാണ് മരിച്ചത്. വെള്ളത്തിലകപ്പെട്ട ശാന്തയെ
അഗ്‌നിരക്ഷാസേന പുറത്തെടുത്ത് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാനന്തവാടി അഗ്‌നിരക്ഷാനിലയത്തിലെ സ്‌റ്റേഷന്‍ ഓഫീസര്‍ പി.നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ് ,ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം.ബി ബിനു, എ.എസ് ശ്രീകാന്ത് ,
ടി.ആനന്ദ്, വി.ഡി അമൃതേഷ്, കെ.എ സനൂപ്, ഹോംഗാര്‍ഡ് വി.ജി രൂപേഷ് എന്നിവര്‍ ചേര്‍ന്നാണ് പുഴയില്‍ അകപ്പെട്ട ശാന്തയെ പുറത്തെടുത്തത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
