ഏകദിന വായ്പ ശില്‍പ്പശാല
ചെറുകിട സംരഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കായി ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ (ആര്‍.എസ്.ഇ.ടി.ഐ) നേതൃത്വത്തില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. നവംബര്‍ 24ന് രാവിലെ 9.30ന് പുത്തൂര്‍ വയല്‍ ഓഫീസില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ എം.എസ്.എം.ഇ, മുദ്ര എന്നിവ വിശദീകരിക്കും. താല്‍പ്പര്യമുള്ളവര്‍ ഓഫീസില്‍ അന്നേ ദിവസം എത്തണം. ഫോണ്‍ 04936 207132.