മാവോയിസ്റ്റുകള്‍ക്കെതിരെ പോലീസ് സുസജ്ജം; സംശയാസ്പദമായി കണ്ടയുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു

മലപ്പുറം കരുളായി വനത്തില്‍ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിനമായ നവംബര്‍ 24 തീയ്യതി അടുത്തു വരുന്നതിന്റെ പശ്ച്ചാത്തലത്തില്‍ ജില്ലയില്‍ പോലീസ് സേന കനത്ത ജാഗ്രതപാലിക്കുന്നതിനിടെ മാവോയിസ്‌റ്റെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. തവിഞ്ഞാല്‍ പഞ്ചായത്തിലെ അസി.എഞ്ചീനീയറിന്റെ ഓഫീസില്‍ പ്രിന്റര്‍ നന്നാക്കിയതിന്റെ ചെക്ക് വാങ്ങാനെത്തിയ കോഴിക്കോട് എം കോര്‍ സര്‍വ്വീസിലെ ജീവനക്കാരനും തമിഴ്‌നാട് മധുര സ്വദേശിയുമായ ശരവണനെയാണ് പോലീസ് ചോദ്യം ചെയ്തത്.
തവിഞ്ഞാല്‍ പഞ്ചായത്ത് ഓഫീസില്‍ മാവോയിസ്റ്റ് അംഗം എത്തിയെന്ന വിവരം പോലീസിനെ വെട്ടിലാക്കുകയായിരുന്നു. തമിഴ്‌നാട് മധുര സ്വദേശിയും കോഴിക്കോട് താമസക്കാരനുമായ ആളാണ് ഓഫീസിലെ പ്രിന്ററുകളില്‍ മഷി നിറച്ചതിനുള്ള ചെക്ക് വാങ്ങുന്നതിനുമായി എത്തിയത്. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പോലിസ് പുറത്തിറക്കിയ പോസ്റ്റുകളിലൂള്ള മാവോയിസ്റ്റ് അംഗവുമായി സാദൃശ്യവും വേഷവിധാനങ്ങളും തോന്നിയതിനെ തുടര്‍ന്ന് ഓഫീസിലെത്തിയ നാട്ടുകാര്‍ തലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
തുടര്‍ന്ന് പോലീസ് ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനവുുമായി ബന്ധപ്പെടുകയും തങ്ങളുുടെ സ്ഥാപനത്തിലെ ജീവനക്കാരനായ ശരവണനാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ശരവണനെ ഇതിനുമുമ്പും അയല്‍ജില്ലയിലെ വെച്ച് പോലീസ് സമാനസംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷം വിട്ടയച്ചതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം കല്‍പ്പറ്റ ബസ് സ്റ്റാന്റില്‍ വെച്ച് സപ്‌ളൈ ഓഫീസ് ജീവനക്കാരനെയും പോലിസ് കസ്റ്റഡിയിലെടുുത്ത് ചോദ്യം ചെയ്തിരുന്നു. കനത്ത സുരക്ഷസംവിധാനങ്ങള്‍ക്കിടയിലും മാവോയിസ്റ്റുകള്‍ പകല്‍വെളിച്ചത്തില്‍ ബസുകളിലും മറ്റും സഞ്ചരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പോലീസ് സേന വലയുകയാണ്. തലപ്പുഴ ഭാഗത്തേക്ക് ബസ്സില്‍പോയ മാവേയിസ്റ്റ് അംഗത്തെ പിടികൂടുന്നതില്‍ വീഴ്ച സംഭവവിച്ചതായുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌റ്റേഷനിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ കഴിഞ്ഞദിവസം സ്ഥലം മാറ്റുകയുമുണ്ടായി.
നവംബര്‍ 24ന്റെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റ് ഭീഷണി നില നില്‍ക്കുന്ന ജില്ലയിലെ പോലീസ് സ്‌റ്റേഷനുകളില്‍ രാത്രികാലങ്ങളില്‍ വെളിച്ച സൗകര്യവും പഴുതടച്ചുള്ള സിസിടിവി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, അയല്‍ ജില്ലകളായ മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നും മറ്റും മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ വയനാട് ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കിയതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റേയും, ജില്ലയിലെ വിവിധ ഭാഗങ്ങളിലായി അടുത്ത കാലത്തായി മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ചതിന്റേയും അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിനായി സുസജ്ജമാക്കി നിര്‍ത്തിയിരിക്കുന്നതായി ജില്ലാ പോലീസ് അറിയിച്ചു. ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ പ്രസിദ്ധീകരിച്ച മാവോയിസ്റ്റുകളുടെ ലുക്ക് ഔട്ട് നോട്ടിസുകളില്‍ കാണുന്ന ആളുകളെ കാണുകയോ,മറ്റ് അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെടുകയോ ആണെങ്കില്‍ പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന പോലീസ് ഓഫീസര്‍മാരെ ഫോണ്‍ മുഖേനെ വിളിച്ചറിയിക്കാവുന്നതാണ്. ഡിവൈഎസ്പി സ്‌പെഷ്യല്‍ ബ്രാഞ്ച്9497 990 125, ഡിവൈഎസ്പിമാനന്തവാടി 9497 990 130, എഎസ്പി കല്‍പ്പറ്റ 9497 990 131.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍