വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയുവാവ് മരിച്ചു

പനമരം:കഴിഞ്ഞദിവസം പനമരത്ത് വെച്ചുണ്ടായ വാഹന അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പനമരം ചങ്ങാടക്കടവ് കാരിക്കുഴിയന്‍ വീട്ടില്‍ അയൂബിന്റെയും, സുഹറയുടേയും മകന്‍ നിഹാല്‍ (22) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പനമരം എരനല്ലൂരില്‍ ജീപ്പും, ബൈക്കും കൂട്ടിയടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ നിഹാലിനെ ആദ്യം കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മിംമ്‌സ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സാര്‍ത്ഥം പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് മരിക്കുകയായിരുന്നു.
സഹോദരി: ജുമൈന.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
x98ahu
e2v5sw
1p9k5f
x52u3w
1jt0ev
36jh9j