വില്‍പ്പനക്കായി എത്തിച്ച 76.44 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

മുത്തങ്ങ: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് മാരകമയക്കുമരുന്ന് കടത്തിയ രണ്ട് പേരെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങപ്പള്ളി ഷരീഫ മന്‍സില്‍ കെ ഷൈജല്‍ (42 ), കൊടുവള്ളി ആവിലോറ താഴെ കളത്തിങ്കല്‍ റഷീദ് (39) എന്നിവരെയാണ് ബത്തേരി പോലീസ് പിടികൂടിയത്. മുത്തങ്ങ തകരപാടി പൊലിസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്നും 76.44 ഗ്രാം എംഡി എംഎയാണ് പിടിച്ചെടുത്തത്. സംഘം സഞ്ചരിച്ച കെ എല്‍ 73 ഇ 8845 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ രാഘവന്റെ നിര്‍ദേശപ്രകാരം എസ്.ഐ സോബിന്‍, പ്രൊബേഷണല്‍ എസ്‌ഐമാരായ സുഹൈല്‍, ജിഷ്ണു, എഎസ്‌ഐ സുമേഷ്, സിപിഒ രഞ്ജിത്ത് തുടങ്ങിയവരടങ്ങുന്ന സംഘമാണ് എംഡിഎംഎ പിടികൂടിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍