OPEN NEWSER

Wednesday 18. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ബോധാവസ്ഥയിലുള്ള തലച്ചോറ് ശസ്ത്രക്രിയ നടന്നു.

  • Kalpetta
17 Jun 2025

മേപ്പാടി: ന്യൂറോ സര്‍ജറിയില്‍ വയനാട് ജില്ലയില്‍ പുതിയൊരധ്യായം കുറിച്ച് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം. ബോധാവസ്ഥയിലുള്ള തലച്ചോറ് ശസ്ത്രക്രിയ (Awake Brain Surgery) നടത്തികൊണ്ടാണ് ഇത്തരമൊരു കാല്‍വെപ്പ് നടത്തിയത്. മാനന്തവാടി തലപ്പുഴ സ്വദേശിയായ 63 കാരനാണ് ബോധം പൂര്‍ണ്ണമായി വീണ്ടെടുത്ത ശേഷം തലച്ചോറില്‍ ശസ്ത്രക്രിയ നടത്തി മുഴ വിജയകരമായി നീക്കം ചെയ്തത്.  കേള്‍ക്കുമ്പോള്‍ ഭയാനകമായി തോന്നാമെങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളില്‍ തലച്ചോറിന് ഏറ്റവും സുരക്ഷിതമായ ശസ്ത്രക്രിയാ രീതികളില്‍ ഒന്നാണിത്. തലച്ചോറിന്റെ ചില ഭാഗങ്ങള്‍ നമ്മുടെ സംസാരം, ചലനം, കാഴ്ച, ഓര്‍മ്മശക്തി തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നു. ട്യൂമര്‍ പോലുള്ള അസുഖങ്ങള്‍ ഈ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ആയിരിക്കുമ്പോള്‍, ശസ്ത്രക്രിയയിലൂടെ അവ നീക്കം ചെയ്യുമ്പോള്‍ തലച്ചോറിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ആയതിനാല്‍അവേക് ബ്രെയിന്‍ സര്‍ജറിയില്‍, ശസ്ത്രക്രിയ ചെയ്യുമ്പോള്‍ രോഗി ബോധാവസ്ഥയിലായതുകൊണ്ട്, സര്‍ജന് രോഗിയുമായി സംവദിയ്ക്കുവാന്‍ കഴിയും. ഡോക്ടര്‍ക്ക് രോഗിയോട് സംസാരിയ്ക്കുവാനോ, കൈകാലുകള്‍ ചലിപ്പിക്കുവാന്‍ ആവശ്യപ്പെടുവാനോ, ചിത്രങ്ങള്‍ കാണിയ്ക്കുവാനോ  സാധിയ്ക്കും. ഇത് വഴി, തലച്ചോറിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ തിരിച്ചറിയുവാനും അവയ്ക്ക് കേടുപാടുകള്‍ സംഭവിക്കാതെ ട്യൂമര്‍ നീക്കം ചെയ്യുവാനും സര്‍ജന് കഴിയുന്നു. 


സാധാരണയായി, തലച്ചോറിലെ ട്യൂമറുകള്‍ തലച്ചോറിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന അവസ്ഥയിലാണ് ഈ ശസ്ത്രക്രിയ തിരഞ്ഞെടുക്കുന്നത്. അപസ്മാരം (epilespy) ചികിത്സിയ്ക്കുന്നതിനും ചിലപ്പോള്‍ ഈ രീതി ഉപയോഗിക്കാറുണ്ട്.

ന്യൂറോസര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ  ഡോ. നവീന്‍ ഹരിദാസ്(മിനിമലി ഇന്‍വേസീവ് സ്‌പൈന്‍ സ്‌പെഷ്യലിസ്റ്റ്) ഡോ. ശ്രീരാജ് കെ, അനസ്‌തേസിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ അരവിന്ദ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മെല്‍വിന്‍ സിറിയക് എന്നിവര്‍ മേല്‍ സര്‍ജറിയ്ക്ക് നേതൃത്വം നല്‍കി.

 തലയ്ക്കും നട്ടെല്ലിനും ഏല്‍ക്കുന്ന എല്ലാതരം പരിക്കുകള്‍ക്കും തലചോറിലുണ്ടാകുന്ന മുഴകള്‍ക്കുമുള്ള വിദഗ്ധ ചികിത്സ നല്‍കുവാന്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ന്യൂറോസര്‍ജറി വിഭാഗത്തിന് സാധിയ്ക്കും.

പത്രസമ്മേളനത്തില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം സീനിയര്‍ സ്‌പെഷ്യലിസ്റ്റുമാരായ ഡോ. ശ്രീരാജ് കെ,  ഡോ. നവീന്‍ ഹരിദാസ് വി, അനസ്‌തേഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറും അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. അരുണ്‍ അരവിന്ദ്, അനസ്‌തേഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മെല്‍വിന്‍ സിറിയക്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ.ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ പങ്കെടുത്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലാതല ഇന്റര്‍ഏജന്‍സി ഗ്രൂപ്പ് പുന:സംഘടന യോഗം ചേര്‍ന്നു
  • വില്‍പ്പനക്കായി എത്തിച്ച 76.44 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍
  • വയനാട് ജില്ലയുടെ വികസനത്തിന് 576.63 കോടിയുടെ പദ്ധതികള്‍ അവതരിപ്പിച്ച് ജില്ലാ കോണ്‍ക്ലേവ്
  • ലിഫ്റ്റ് സംവിധാനമൊരുക്കി വയനാട്ടിലെ സര്‍ക്കാര്‍ സ്‌കൂള്‍; ലിഫ്റ്റുള്ള ജില്ലയിലെ ആദ്യ പൊതുവിദ്യാലയമായി മാറിയത് സുല്‍ത്താന്‍ ബത്തേരി സര്‍വജന വിഎച്ച്എസ്എസ്
  • ഗോത്ര വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കാന്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി ഒ.ആര്‍ കേളു;വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്ത് ജില്ലാതല വികസന കോണ്‍ക്ലേവ്
  • വയനാട് ജില്ലയില്‍ മഴക്കണക്കില്‍ വാളാംതോട് തന്നെ മുന്നില്‍
  • ജോലി വാഗ്ദാന തട്ടിപ്പ്; പ്രതിക്ക് ജാമ്യം ലഭിച്ചു
  • ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ബോധാവസ്ഥയിലുള്ള തലച്ചോറ് ശസ്ത്രക്രിയ നടന്നു.
  • വയനാട് എക്‌സൈസ് വകുപ്പിനെ നയിക്കാന്‍ ഒരു വയനാട്ടുകാരന്‍
  • സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; 2 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, റെഡ് അലേര്‍ട്ടില്ല
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show