OPEN NEWSER

Wednesday 18. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; 2 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, റെഡ് അലേര്‍ട്ടില്ല

  • Keralam
17 Jun 2025

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. എന്നാല്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് ഇന്ന് എവിടെയും പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ പടിഞ്ഞാറന്‍വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് 60 കിമീ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. 

അപകടരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ നദിയിലെ മധുര്‍ സ്‌റ്റേഷനിലും മഞ്ചേശ്വരം നദി സ്‌റ്റേഷനിനും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് 4.3 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. തീരമേഖലയില്‍ രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. 19ാം തിയതിവരെ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലാതല ഇന്റര്‍ഏജന്‍സി ഗ്രൂപ്പ് പുന:സംഘടന യോഗം ചേര്‍ന്നു
  • വില്‍പ്പനക്കായി എത്തിച്ച 76.44 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍
  • വയനാട് ജില്ലയുടെ വികസനത്തിന് 576.63 കോടിയുടെ പദ്ധതികള്‍ അവതരിപ്പിച്ച് ജില്ലാ കോണ്‍ക്ലേവ്
  • ലിഫ്റ്റ് സംവിധാനമൊരുക്കി വയനാട്ടിലെ സര്‍ക്കാര്‍ സ്‌കൂള്‍; ലിഫ്റ്റുള്ള ജില്ലയിലെ ആദ്യ പൊതുവിദ്യാലയമായി മാറിയത് സുല്‍ത്താന്‍ ബത്തേരി സര്‍വജന വിഎച്ച്എസ്എസ്
  • ഗോത്ര വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കാന്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി ഒ.ആര്‍ കേളു;വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്ത് ജില്ലാതല വികസന കോണ്‍ക്ലേവ്
  • വയനാട് ജില്ലയില്‍ മഴക്കണക്കില്‍ വാളാംതോട് തന്നെ മുന്നില്‍
  • ജോലി വാഗ്ദാന തട്ടിപ്പ്; പ്രതിക്ക് ജാമ്യം ലഭിച്ചു
  • ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ബോധാവസ്ഥയിലുള്ള തലച്ചോറ് ശസ്ത്രക്രിയ നടന്നു.
  • വയനാട് എക്‌സൈസ് വകുപ്പിനെ നയിക്കാന്‍ ഒരു വയനാട്ടുകാരന്‍
  • സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; 2 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, റെഡ് അലേര്‍ട്ടില്ല
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show