OPEN NEWSER

Wednesday 18. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലിഫ്റ്റ് സംവിധാനമൊരുക്കി വയനാട്ടിലെ സര്‍ക്കാര്‍ സ്‌കൂള്‍; ലിഫ്റ്റുള്ള ജില്ലയിലെ ആദ്യ പൊതുവിദ്യാലയമായി മാറിയത് സുല്‍ത്താന്‍ ബത്തേരി സര്‍വജന വിഎച്ച്എസ്എസ്

  • S.Batheri
17 Jun 2025

ബത്തേരി: സ്വകാര്യ സ്‌കൂളുകളെ അമ്പരപ്പിക്കുന്ന അടിസ്ഥാനസൗകര്യ വികസനം ഒരുക്കിയ സര്‍ക്കാര്‍ സ്‌കൂളുകളുടെ പട്ടികയിലേക്ക് ഇതാ ലിഫ്റ്റ് സൗകര്യവുമായി വയനാട്ടിലെ ഒരു സര്‍ക്കാര്‍ വിദ്യാലയം.  
ജില്ലയിലെ പൊതുവിദ്യാലയത്തില്‍ ആദ്യമായി  ലിഫ്റ്റ് സംവിധാനം പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത് സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്.
സുല്‍ത്താന്‍ ബത്തേരി നഗരസഭ 20 ലക്ഷം രൂപ വകയിരുത്തിയാണ് ലിഫ്റ്റ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ചൊവ്വാഴ്ച നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ ടി കെ രമേഷ് ലിഫ്റ്റ് ഉദ്ഘാടനം ചെയ്തു.
മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന്   ഭൗതിക സാഹചര്യങ്ങള്‍ അനിവാര്യമാണെന്നും
സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍, ഡിജിറ്റല്‍ പഠന സൗകര്യങ്ങള്‍, മത്സര പരീക്ഷകള്‍ അതിജീവിക്കാന്‍ വിവിധ കോഴ്‌സുകള്‍,  കൊഴിഞ്ഞു പോക്ക് തടയാന്‍  ആവശ്യമായ പദ്ധതികള്‍ എന്നിവ നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.

സ്‌കൂളില്‍ നടന്നപരിപാടിയില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി  പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും കലാകായിക മത്സരങ്ങളിലെ വിജയികളെയും അനുമോദിച്ചു.  
സുല്‍ത്താന്‍ ബത്തേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ടോം ജോസ്, ഷാമില ജുനൈസ്, പ്രിന്‍സിപ്പാള്‍ പി എ അബ്ദു നാസര്‍, പ്രധാനാധ്യാപിക ബിജി വര്‍ഗ്ഗീസ്, കൗണ്‍സിലര്‍മാരായ ജംഷീര്‍ അലി, സി കെ ആരിഫ്, അസീസ് മാടാല, എം സി സാബു,  പിടിഎ പ്രസിഡന്റ് ടി കെ ശ്രീജന്‍, മറ്റ് ജനപ്രതിനിധികള്‍,  രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,   ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലാതല ഇന്റര്‍ഏജന്‍സി ഗ്രൂപ്പ് പുന:സംഘടന യോഗം ചേര്‍ന്നു
  • വില്‍പ്പനക്കായി എത്തിച്ച 76.44 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍
  • വയനാട് ജില്ലയുടെ വികസനത്തിന് 576.63 കോടിയുടെ പദ്ധതികള്‍ അവതരിപ്പിച്ച് ജില്ലാ കോണ്‍ക്ലേവ്
  • ലിഫ്റ്റ് സംവിധാനമൊരുക്കി വയനാട്ടിലെ സര്‍ക്കാര്‍ സ്‌കൂള്‍; ലിഫ്റ്റുള്ള ജില്ലയിലെ ആദ്യ പൊതുവിദ്യാലയമായി മാറിയത് സുല്‍ത്താന്‍ ബത്തേരി സര്‍വജന വിഎച്ച്എസ്എസ്
  • ഗോത്ര വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കാന്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി ഒ.ആര്‍ കേളു;വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്ത് ജില്ലാതല വികസന കോണ്‍ക്ലേവ്
  • വയനാട് ജില്ലയില്‍ മഴക്കണക്കില്‍ വാളാംതോട് തന്നെ മുന്നില്‍
  • ജോലി വാഗ്ദാന തട്ടിപ്പ്; പ്രതിക്ക് ജാമ്യം ലഭിച്ചു
  • ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ബോധാവസ്ഥയിലുള്ള തലച്ചോറ് ശസ്ത്രക്രിയ നടന്നു.
  • വയനാട് എക്‌സൈസ് വകുപ്പിനെ നയിക്കാന്‍ ഒരു വയനാട്ടുകാരന്‍
  • സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; 2 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, റെഡ് അലേര്‍ട്ടില്ല
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show