വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു.

പനമരം: വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പനമരം പുഞ്ചവയല്‍ അശ്വതി നിവാസില്‍ പരേതനായ ബാലന്‍ മാസ്റ്ററിന്റെയും, സുമവല്ലി യുടെയും മകന്‍ ജിജേഷ് ബി നായര്‍ (43) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിന് സമീപത്തെ കോഴിഫാമില്‍ വെച്ചാണ് ഇദ്ദേഹത്തിന് വൈദ്യുതാഘാതമേറ്റത്. തുടര്‍ന്ന് പനമരത്തെ സ്വകാര്യ ആശുപത്രിയിലും വയനാട് മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: ദിഷ. മകള്‍: ആദിത്യ. സഹോദരങ്ങള്‍: ശ്രീജേഷ് ബി നായര്‍, രാജേഷ് ബി നായര്‍ (ഗള്‍ഫ്). സംസ്‌കാരം പിന്നീട് വീട്ടുവളപ്പില്‍


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍