OPEN NEWSER

Monday 14. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വിദ്യാര്‍ത്ഥികള്‍ വായനശീലം വളര്‍ത്തിയെടുക്കണം: വയനാട് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ.

  • S.Batheri
19 Jun 2025

മീനങ്ങാടി: പാഠ്യേതര വിഷയങ്ങള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികള്‍ പരന്ന വായനാശീലം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ. ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാക്ഷരത മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച വായനപക്ഷാചാരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. പുസ്തകങ്ങള്‍ വായിച്ച് അനുകൂലപ്രതികൂല കുറിപ്പുകള്‍ എഴുതുന്നത് വിദ്യാര്‍ത്ഥികളിലെ വിമര്‍ശനാത്മക ചിന്തയും കാഴ്ചപ്പാടും വളര്‍ത്തിയെടുക്കാന്‍ സാധിക്കും. സാങ്കേതിക വിദ്യകള്‍ വിസ്‌ഫോടനം സൃഷ്ടിക്കുമ്പോളും വായന മരിക്കുന്നില്ലെന്നും മാറിവരുന്ന വായന ശീലങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും വായന ജീവിക്കുമെന്നും സാഹിത്യകാരി സി എസ് ചന്ദ്രിക വായനദിന സന്ദേശത്തിലൂടെ വ്യക്തമാക്കി. 

യുവതലമുറകളില്‍   ആഴത്തിലുള്ള വായന കുറയുന്നതിനാല്‍ വൈകാരിക ചിന്താശേഷിക്ക് മാറ്റമുണ്ടെന്നും അവര്‍ ചൂണ്ടികാട്ടി. പി എന്‍ പണിക്കര്‍ സ്മരണാര്‍ത്ഥം ജൂലൈ ഏഴ് വരെ ജില്ലയിലെ ഗ്രന്ഥശാലകളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി ബി സുരേഷ് അധ്യക്ഷനായ പരിപാടിയില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി എ ശശീന്ദ്രവ്യാസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ സുധീര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ കെ സുമ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം എ ടി ഷണ്മുഖന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ പ്രതിനിധി അര്‍ജുന്‍ പി ജോര്‍ജ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം എന്‍ കെ ജോര്‍ജ്, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി എന്‍ ഷാജി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ കെ ഷിവി, വിദ്യാര്‍ത്ഥി പ്രതിനിധി എന്നിവര്‍ സംസാരിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   21-Jun-2025

iqutm1


   21-Jun-2025

c2kdjh


   20-Jun-2025

qxpqjd


LATEST NEWS

  • തദ്ദേശ തിരഞ്ഞെടുപ്പ്: വിജ്ഞാപനം ഒക്ടോബറില്‍; വോട്ടര്‍ പട്ടിക ഉടന്‍
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • നിപ രോഗം: ആറ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി
  • യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു
  • ക്വട്ടേഷന്‍ കവര്‍ച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്
  • സുഗമമായ ഗതാഗതം സര്‍ക്കാര്‍ ഉത്തരവാദിത്തമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ;കല്ലട്ടി പാലം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
  • അടിസ്ഥാന പശ്ചാത്തല മേഖലയിലെ വികസനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി.എ മുഹമ്മദ് റിയാസ്
  • ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര കുറ്റവാളിയുമായ ജംഷീര്‍ അലി കാപ്പ നിയമ പ്രകാരം പിടിയില്‍ ;അറസ്റ്റ് ചെയ്തത് സംസ്ഥാനത്തെ ലഹരിക്കടത്ത് /കവര്‍ച്ചാ സംഘങ്ങളിലെ പ്രധാന കണ്ണിയെ
  • ഉരുള്‍ ബാധിതരുടെ ഡാറ്റ എന്റോള്‍മെന്റ് പുരോഗമിക്കുന്നു; രണ്ടാംദിനം 123 ഗുണഭോക്താക്കള്‍ വിവരങ്ങള്‍ കൈമാറി; എന്റോള്‍മെന്റ് നാളെ കൂടി
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3 യ്ക്ക് തുടക്കമായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show