OPEN NEWSER

Wednesday 18. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യുവാവിനെ മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

  • S.Batheri
16 Jun 2025

ബത്തേരി: യുവാവിനെ മാരകായുധം കൊണ്ട് സംഘം ചേര്‍ന്ന് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കുപ്പാടി, കൊടുപ്പാറ വീട്ടില്‍, കെ. മുഹമ്മദ് നാസിം(28), കോളിയാടി, വട്ടപറമ്പില്‍ വീട്ടില്‍ ബി.പി. നിഷാദ് (20) എന്നിവരെയാണ് ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ രാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.  നാസിം ബത്തേരി സ്‌റ്റേഷനില്‍ 2020 ല്‍ പോക്‌സോ കേസിലും, 2024 ല്‍ കവര്‍ച്ച കേസിലും പ്രതിയാണ്. ഇവരെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ ബത്തേരി, പള്ളിക്കണ്ടി, ചെരിവ്പുരയിടത്തില്‍ വീട്ടില്‍, അമാന്‍ റോഷനെ(25) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 
12.06.2025 തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബത്തേരി മലബാര്‍ ഗോള്‍ഡിന് സമീപം സുഹൃത്തിനെ ഒരു സംഘം ആളുകള്‍ മര്‍ദിക്കുന്നത് തടയാന്‍ ചെന്ന വേങ്ങൂര്‍ സ്വദേശിക്കാണ് മര്‍ദനമേറ്റത്. തടഞ്ഞു നിര്‍ത്തി മാരകായുധം കൊണ്ട് മര്‍ദിച്ചപ്പോള്‍ വലത് പുരികത്തിനു മുകളില്‍ എല്ലു പൊട്ടി ഗുരുതര പരിക്കേറ്റു. ഇയാള്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലാതല ഇന്റര്‍ഏജന്‍സി ഗ്രൂപ്പ് പുന:സംഘടന യോഗം ചേര്‍ന്നു
  • വില്‍പ്പനക്കായി എത്തിച്ച 76.44 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍
  • വയനാട് ജില്ലയുടെ വികസനത്തിന് 576.63 കോടിയുടെ പദ്ധതികള്‍ അവതരിപ്പിച്ച് ജില്ലാ കോണ്‍ക്ലേവ്
  • ലിഫ്റ്റ് സംവിധാനമൊരുക്കി വയനാട്ടിലെ സര്‍ക്കാര്‍ സ്‌കൂള്‍; ലിഫ്റ്റുള്ള ജില്ലയിലെ ആദ്യ പൊതുവിദ്യാലയമായി മാറിയത് സുല്‍ത്താന്‍ ബത്തേരി സര്‍വജന വിഎച്ച്എസ്എസ്
  • ഗോത്ര വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കാന്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി ഒ.ആര്‍ കേളു;വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്ത് ജില്ലാതല വികസന കോണ്‍ക്ലേവ്
  • വയനാട് ജില്ലയില്‍ മഴക്കണക്കില്‍ വാളാംതോട് തന്നെ മുന്നില്‍
  • ജോലി വാഗ്ദാന തട്ടിപ്പ്; പ്രതിക്ക് ജാമ്യം ലഭിച്ചു
  • ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ബോധാവസ്ഥയിലുള്ള തലച്ചോറ് ശസ്ത്രക്രിയ നടന്നു.
  • വയനാട് എക്‌സൈസ് വകുപ്പിനെ നയിക്കാന്‍ ഒരു വയനാട്ടുകാരന്‍
  • സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; 2 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, റെഡ് അലേര്‍ട്ടില്ല
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show