കൂടെയുണ്ട് കരുത്തേകാന്‍ പദ്ധതിയുമായി ഹയര്‍സെക്കന്‍ഡറി വിഭാഗം

കല്‍പ്പറ്റ:പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൂടെയുണ്ട് കരുത്തേകാന്‍
പദ്ധതിയുടെ അദ്ധ്യാപക പരിശീലനത്തിന് വയനാട് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും സൗഹൃദ കോര്‍ഡിനേറ്റര്‍ക്കുമാണ് പരിശീലനം സംഘടിപ്പിക്കുന്നത്.വിദ്യാര്‍ത്ഥികളുടെ ശാരീരിക മാനസിക സാമൂഹ്യ ആരോഗ്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുക എന്നതും അധ്യാപക രക്ഷാകര്‍തൃ ശാക്തീകരണവുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ മാനസിക സുസ്ഥിതി സമൂഹത്തിന് മുതല്‍ക്കൂട്ട്, കൗമാര പെരുമാറ്റങ്ങളിലെ അപകടസാധ്യതകളും സംരക്ഷണ ഘടകങ്ങളും , വാഹന ഉപയോഗം അറിയേണ്ടതും പാലിക്കേണ്ടതും,വ്യക്തി ശുചിത്വവും പരിസര ശുചിത്വവും, ജീവിതമാണെന്റെ ലഹരി, നിയമം എന്നിങ്ങനെ ആറ് മേഖലകളിലാണ് അധ്യാപ കര്‍ക്ക് പരിശീലനം നല്‍കിയത് .
പരിശീലനം ലഭിച്ച അധ്യാപകര്‍ വിദ്യാലയങ്ങളിലെ മറ്റ് അധ്യാപകര്‍ക്കും , രക്ഷിതാക്കള്‍ക്കും ,വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ്സുകള്‍ നല്‍കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വയനാട് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ ഐഎഎസ് എസ്‌കെ.എംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു.
ഹയര്‍ സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ എം. കെ. ഷിവി അദ്ധ്യക്ഷത വഹിച്ചു . കരിയര്‍ ഗൈഡന്‍സ് ജില്ലാ കോഡിനേറ്റര്‍ കെ.ബി. സിമില്‍, നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കണ്‍വീനര്‍ കെ.എസ്.ശ്യാല്‍, പ്രിന്‍സിപ്പല്‍ എം.വിവേകാനന്ദന്‍ കരിയര്‍ ഗൈഡന്‍സ് ജോയിന്റ് കോഡിനേറ്റര്‍ മനോജ് ജോണ്‍, എന്‍എസ്എസ് ക്ലസ്റ്റര്‍ കണ്‍വീനറായ എം.വി.രജീഷ്, എം.കെ രാജേന്ദ്രന്‍, കെ.ഡി സുദര്‍ശന്‍ വി.ജി.വിശ്വേഷ് റിസോഴ്‌സ് അധ്യാപകരായ വി.പി. സുഭാഷ്, എം. കെ.ഷീന എന്നിവര്‍ സംസാരിച്ചു .


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍