പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം; പ്രതിക്ക് ഏഴു വര്‍ഷം തടവും പിഴയും

ബത്തേരി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ മദ്ധ്യവയസ്കന് ഏഴു വര്‍ഷം തടവും 6000 രൂപ പിഴയും വിധിച്ചു. പാലക്കാട്, ആലത്തൂര്‍, പുളിക്കല്‍ പറമ്പ് വീട്ടില്‍ പ്രദീപ്(52)നെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി നമ്പ്യാര്‍ ശിക്ഷിച്ചത്. മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ 2023 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിര്‍ണായക വിധി. അന്നത്തെ മീനങ്ങാടി സബ് ഇന്‍സ്പെക്ടറായിരുന്ന സി. രാംകുമാര്‍ കേസിലെ ആദ്യാന്വേഷണം നടത്തുകയും അന്നത്തെ എസ്.എം.എസ് ഡിവൈ.എസ്.പി പി.കെ. സന്തോഷ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. സി.പി.ഒമാരായ സബിത, സിന്ധു, പുഷ്പ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ:ഓമന വര്‍ഗീസ് ഹാജരായി.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍