ടൗണ്‍ഷിപ്പിലേക്കുള്ള അന്തിമപ്പട്ടിക ഏപ്രില്‍ 24ന് പ്രസിദ്ധീകരിക്കും

കല്‍പ്പറ്റ: കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ ചൂരല്‍മല അതിജീവിതര്‍ക്കായി തയ്യാറാവുന്ന ടൗണ്‍ഷിപ്പിലേക്കുള്ള അന്തിമ പട്ടിക ഏപ്രില്‍ 24 ന് പ്രസിദ്ധീകരിക്കും. ഒന്ന്, രണ്ട് ഘട്ടം, 2 എ, 2ബി പട്ടികകളിലുള്‍പ്പെട്ട 402 ഗുണഭോക്താക്കള്‍ ടൗണ്‍ഷിപ്പിലേക്ക് നല്കിയ സമ്മതപത്രങ്ങളുടെ പരിശോധന പുരോഗമിക്കുകയാണ്. ദുരന്തനിവാരണ അതോറിറ്റി ഗുണഭോക്താക്കളില്‍ നിന്നും സ്വീകരിച്ച സമ്മതപത്രവും വ്യക്തികളുടെ വിവരങ്ങളും മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസുകളിലേക്ക് കൈമാറി. അപേക്ഷ നല്കിയ ഗുണഭോക്താക്കള്‍ക്ക് സ്വകാര്യ വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ വീടോ സ്ഥലമോ ലഭ്യമാക്കുന്നുണ്ടോയെന്നും പരിശോധനയും നടത്തിയിട്ടുണ്ട്. പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കായി സര്‍ക്കാര്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നവംബറിനകം പൂര്‍ത്തീകരിക്കും.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍