കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

മാനന്തവാടി : വാളാട് ടൗണില്‍ വെച്ച് കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.
പാണ്ടിക്കടവ് ചിറക്കല്‍ വീട്ടില്‍ അജിത് കുമാര്‍ (21), കുറ്റിമൂല കല്ലമ്പറമ്പില്‍ വീട്ടില്‍ ജിതിന് കെ.എസ് (21) എന്നിവരെയാണ് മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ചില്ലറ വില്‍പ്പനക്കായി കരുതിയ
20 ഗ്രാം കഞ്ചാവാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു. ഇരുവരും സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍