ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കണം: എന്‍.ഡി അപ്പച്ചന്

ബത്തേരി: ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയിലെ നിക്ഷേപകരുടെ പണം തിരികെ നല്കാന് നടപടി സ്വീകരിക്കണമെന്നും, അഴിമതിക്കെതിരെ പ്രതിഷേധം തുടരുമെന്നും ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന് പറഞ്ഞു. ബ്രഹ്മഗിരി സൊസൈറ്റിയുടെ അഴിമതി ചുണ്ടിക്കാട്ടി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ സര്‍ക്കാര്‍ കള്ളക്കേസെടുക്കുകയാണുണ്ടായത്. ഈ കേസിനെ നിയമപരമായി തന്നെ പാര്‍ട്ടി നേരിടും. നിരവധി നിക്ഷേപകരാണ് ബ്രഹ്മഗിരി സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച് ദുരിതത്തിലായത്. ഇതിന് പുറമെ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ സൊസൈറ്റിക്കായി അനുവദിച്ചിട്ടുണ്ട്. വിവിധ ബജറ്റുകളില്‍ പ്രഖ്യാപിച്ച ഈ തുക ചിലവാക്കിയത് സംബന്ധിച്ച് അന്വേഷണം നടത്തണം. സൈസൈറ്റിയെ വിശ്വസിച്ച് പണം നിക്ഷേപിച്ചവരില്‍ സാധാരണക്കാരായ ആളുകളുമുണ്ട്. ഇവരെല്ലാം ഇപ്പോള്‍ പ്രതിസന്ധിയിലാണ്. കെടുകാര്യസ്ഥതയും അഴിമതിയും മൂലം തകര്‍ന്ന സൈസൈറ്റിക്ക് ജനങ്ങളുടെ നികുതിപ്പണം നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ അത് എന്തിനാണ് ചിലവഴിച്ചതെന്നറിയാനുള്ള അവകാശമുണ്ട്. ഈ വിഷയത്തില്‍ ഇനിയും അതിശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകും. കള്ളക്കേസെടുത്തത് കൊണ്ടൊന്നും ഈ വിഷയത്തില്‍ പിന്നോട്ടുപോവില്ലെന്നും അപ്പച്ചന് പറഞ്ഞു.
സൈസൈറ്റിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ നിരവധി പേര്‍ക്കെതിരെയാണ് കെസെടുത്തത്. നാല്പതിലധികം പേരാണ് കോടതിയില്‍ തിങ്കളാഴ്ച ഹാജരായത്. നാലുലക്ഷത്തിലേറെ രൂപയാണ് ഇതുമായി ബന്ധപ്പെട്ട് കെട്ടിവെച്ചത്. ഈ വിഷയത്തില്‍ നിയമപോരാട്ടം തുടരുമെന്നും, സി പി എം നേതാക്കളുടെ അഴിമതിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍