മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

ന്യൂഡല്‍ഹി: മാര്‍ പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി.യും. പോപ്പ് ഫ്രാന്‍സിസ് സഹാനുഭൂതിയുടെയും, നീതിയുടെയും സമാധാനത്തിന്റെയും ശബ്ദമായിരുന്നു എന്ന് രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തില്‍ കുറിച്ചു. അടിച്ചമര്‍ത്തപ്പെട്ടവരെയും അരികുവത്കരിക്കപ്പെട്ടവരെയും ചേര്‍ത്ത് പിടിച്ച് അസമത്വത്തിനെതിരെ ശക്തമായി ഭയരഹിതമായി അദ്ദേഹം നിലകൊണ്ടുവെന്നും അദ്ദേഹം അനുസ്മരിച്ചു.പോപ്പ് ഫ്രാന്‍സിസിന്റെ വിയോഗം ലോകത്തിനു മുഴുവന്‍ നഷ്ടമാണെന്ന് പ്രിയങ്ക ഗാന്ധി എം. പി. അനുശോചിച്ചു. കരുണയും സമാധാനവും കാംക്ഷിക്കുന്ന മനുഷ്യര്‍ക്ക് അദ്ദേഹം വലിയ പ്രചോദനമായിരുന്നുവെന്ന് പ്രിയങ്ക കുറിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍