മധ്യവയസ്‌ക്ക ബസ്സിടിച്ച് മരിച്ചു.
ബത്തേരി: ബത്തേരി പഴൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ ധ്യാനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മധ്യവയസ്‌ക സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. ചീരാല്‍ വരിക്കേരി സ്വദേശി പൂവത്തിങ്കല്‍ ത്രേസ്യ (57) ആണ് മരണപ്പെട്ടത്. ഇന്ന് രാത്രി എട്ടുമണിക്ക് ശേഷമാണ് അപകടം നടന്നത്. ബസ് കയറാനായി റോഡ് മുറിച്ച് കടന്ന സ്ത്രീ അതേ ബസ് കയറി മരണപ്പെടുകയായിരുന്നു.
മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
