കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യാത്രികര്‍ക്ക് പരിക്ക്
മാനന്തവാടി: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. എടയൂര്‍ കുന്ന് വിദ്യാഗോപുരത്തില്‍ ഗോപകുമാറിന്റെ മകന്‍ അക്ഷയ് ശാസ്ത (26), ബന്ധു ആനന്ദ് എന്നിവര്‍ സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാത്രി തൃശ്ശിലേരി കാക്കവയല്‍ ഭാഗത്ത് വച്ച് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് ഇരുപത് അടിയോളം താഴ്ചയിലേക്ക് മറിയുകയും പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന അക്ഷയിന് നട്ടെല്ലിന് ഗുരുതര പരിക്ക് ഏല്‍ക്കുകയും ചെയ്യുകയായിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ശേഷം അക്ഷയിയെ വീട്ടിലേക്ക് മാറ്റി. ആനന്ദിന് കൈക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഇരുവരും മാനന്തവാടിയില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
