നാമനിര്‍ദേശ പത്രിക തള്ളിയതിന്റെ വിശദീകരണ നോട്ടീസ് വൈകിപ്പിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന; സിപിഎം വാര്‍ത്താസമ്മേളനം റിട്ടേണിങ് ഓഫീസര്‍ക്കായി എടുത്ത വക്കാലത്ത്: യുഡിഎഫ്
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ വെള്ളാരംകുന്ന് വാര്‍ഡിലെ കെ.ജി രവീന്ദ്രന്റെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടി നിയമവിരുദ്ധമാണെന്ന കോടതി പരാമര്‍ശനത്തിന് പിന്നാലെ സിപിഎം നടത്തിയ വാര്‍ത്താസമ്മേളനം റിട്ടേണിങ് ഓഫീസര്‍ക്കായി എടുത്ത വക്കാലത്താണെന്ന് യു ഡി എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി പി.ആലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടതി നിയമലംഘനം നടത്തിയെന്ന് പരാമര്‍ശിച്ച കേസിലാണ് റിട്ടേണിങ് ഓഫീസറുടെ തെറ്റായ നടപടിയെ ന്യായീകരിച്ചുകൊണ്ട് സിപിഎം എത്തിയിട്ടുള്ളത്. നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് അന്നേ ദിവസം തന്നെ റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കാമായിരുന്ന വിശദീകരണ നോട്ടീസ് (റിജക്ഷന്‍ സ്ലിപ്പ്) രണ്ട് ദിവസത്തിന് ശേഷമാണ് നല്‍കിയത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോള്‍ കല്‍പ്പറ്റ നഗരസഭയില്‍ നാലാം തവണയും യു ഡി എഫ് അധികാരത്തില്‍ വരണമെന്നാണ് ജനാധിപത്യവിശ്വാസികള്‍ ആഗ്രഹിക്കുന്നത്. യു ഡി എഫിന് അനുകൂലമായ സാഹചര്യം നിലനില്‍ക്കുമ്പോള്‍ കുറുക്കുവഴിയിലൂടെ അധികാരത്തില്‍ കയറാമെന്നാണ് സി പി എം ധരിക്കുന്നത്. കല്‍പ്പറ്റയില്‍ യു ഡി എഫ് നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍, ജനങ്ങള്‍ക്ക് ചെയ്ത ഉപകാരപ്രദമായ കാര്യങ്ങള്‍ എന്നിവയെല്ലാം മുന്നോട്ടുവെച്ചാണ് യു ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കല്‍പ്പറ്റയിലെ പരാജയം സി പി എം മുന്‍കൂട്ടി മനസിലാക്കിയാണ് കെ ജി രവീന്ദ്രന്റെ നാമനിര്‍ദേശപത്രിക തള്ളിയത്. അപ്പോള്‍ തന്നെ വിഷയം ഉന്നയിക്കുകയും, പത്രിക തള്ളാന്‍ പാടില്ലെന്ന് പറയുകയും, നിയമപരമായി തന്നെ നല്‍കിയതാണെന്ന് പറഞ്ഞെങ്കിലും അത് വകവെക്കാതെ പത്രിക തള്ളുകയായിരുന്നു. നാമനിര്‍ദേശപത്രിക തള്ളിയതിന്റെ വിശദീകരണ നോട്ടീസ് ചോദിച്ചെങ്കിലും നല്‍കിയത് രണ്ട് ദിവസം കഴിഞ്ഞാണ്. ഹൈക്കോടതിയുടെ പരാമര്‍ശം വന്നപ്പോഴാണ് റിട്ടേണിംഗ് ഓഫീസര്‍ ചെയ്തത് തെറ്റാണെന്ന് ബോധ്യമായപ്പോള്‍ അദ്ദേഹത്തിന്റെ വക്കാലത്തുമായി സി പി എം എത്തിയിരിക്കുന്നത്. കല്‍പ്പറ്റയിലെ ജനങ്ങള്‍ യു ഡി എഫിനൊപ്പമാണ്. കോണ്‍ഗ്രസിനെയും കല്‍പ്പറ്റ എം എല്‍ എയെയും പഴിചാരിക്കൊണ്ട് സി പി എം നടത്തുന്ന പ്രസ്താവനകള്‍ ജനങ്ങള്‍ തള്ളിക്കളയും. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ എം എല്‍ എ നടത്തുന്ന സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളും, ജനകീയ വിഷയങ്ങളില്‍ നടത്തുന്ന ഇടപെടലുകളും ജനങ്ങള്‍ക്കറിയാവുന്നതാണ്. എം എല്‍ എയുടെ ജനകീയതയെ സി പി എമ്മിന് ഭയമാണെന്നും അതാണ് അദ്ദേഹത്തിനെതിരെ അടിസ്ഥാനരഹിതമായ പ്രസ്താവനകളുമായി എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. റിട്ടേണിങ് ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി ജില്ലാകലക്ടര്‍ക്കും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും ഉടന്‍ നല്‍കുമെന്നും ആലി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മുസ്‌ലിം ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി സി കെ നാസര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി കെ മുരളീധരന്‍ എന്നിവരും പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
